- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഈസാ മൗലവി വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്‍മുറക്കാരന്‍: ഒ പി എം മുത്തുക്കോയ തങ്ങള്‍
ഈസ മൗലവി കാലഘട്ടത്തിന്റെ പണ്ഡിതനായിരുന്നുവെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ഈരാറ്റുപേട്ട: അശൈഖ് കെ എം മുഹമ്മദ് ഈസാ ഫാദില്‍ മന്‍ബഈ അനുസ്മരണ സമ്മേളനവും സ്മരണിക പ്രകാശനവും ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം മലപ്പുറം ഖാസി ഒ പി എം മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ചരിത്രത്തിലെ ധീര പോരാളി വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്‍മുറക്കാരാനായ ഈസ മൗലവി നേതൃപാടവവും നെഞ്ചുറപ്പുമുള്ള പണ്ഡിതനായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പണ്ഡിതന്‍മാര്‍ക്കിടയിലെ ഐക്യത്തിനും പരസ്പര ബഹുമാനം നിലനിര്‍ത്തുന്നതിനും അദ്ദേഹം ശ്രമിച്ച മഹത് വ്യക്തിയായിരുന്നു ഈസ മൗലവിയെന്ന് മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ഈസ മൗലവി കാലഘട്ടത്തിന്റെ പണ്ഡിതനായിരുന്നുവെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സ്മരണിക പ്രകാശനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭയപ്പെടുത്തി കീഴ്‌പ്പെടുത്തിയും, പ്രലോഭനങ്ങള്‍ നല്‍കിയും സമുദായത്തെ വിലയ്ക്ക് എടുക്കുകയാണെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്‍ ഷുക്കൂര്‍ അല്‍ ഖാസിമി സ്മരണിക ഏറ്റുവാങ്ങി.
ചടങ്ങില്‍ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി ബാഖവി അധ്യക്ഷത വഹിച്ചു. ജംയ്യത്തുല്‍ ഉലമ ഹിന്ദ് വി എച്ച് അലിയാര്‍ മൗലവി കേരള ഉലമ സംയുക്ത സമിതി ചെയര്‍മാര്‍ അര്‍ഷദ് അല്‍ ഖാസിമി കല്ലമ്പലം, സെയ്ദ് മുസ്തഫ ഹസ്രത്ത് (ശൈഖുല്‍ ഹദീസ് മന്നാനിയ്യ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി), ഈരാറ്റുപേട്ട പുത്തന്‍ പള്ളി ഇമാം മുഹമ്മദ് നദീര്‍ മൗലവി, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ഖജാഞ്ചി എം ഇ എം അഷറഫ് മൗലവി, ഈരാറ്റുപേട്ട നൈനാര്‍ ജുമാ മസ്ജിദ് പ്രസിഡന്റ് പി ഇ മുഹമ്മദ് സക്കീര്‍, പുത്തന്‍ പള്ളി ജുമാ മസ്ജിദ് പ്രസിഡന്റ് കെ എ പരീത്, മുഹിയിദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡന്റ് പി എസ് ഷെഫീഖ്, ഹുദാ ജുമാ മസ്ദിദ് ഇമാം ഉനൈസ് മൗലവി, ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ജമാലുദ്ദീന്‍ മൗലവി, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സുനീര്‍ മൗലവി, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ്‌വി, സംസ്ഥാന സെക്രട്ടറി അഫ്‌സല്‍ ഖാസിമി, സംസ്ഥാന സമിതി അംഗം മൂവാറ്റുപ്പുഴ അഷറഫ് മൗലവി പങ്കെടുത്തു.
RELATED STORIES
പ്രിയങ്കാ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസം സൃഷ്ടിച്ച യുവാവിനെതിരെ കേസ്
30 March 2025 1:00 AM GMT'എംപുരാനെ കത്തിക്കു'മെന്ന് ഹനുമാന് സേന
29 March 2025 3:50 PM GMTസാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെ ഇഫ്താറില് പങ്കെടുത്ത് പ്രിയങ്ക...
29 March 2025 2:57 PM GMTമോഹന് ലാലിനൊപ്പം ശബരിമല കയറിയ പോലിസുകാരനെ സ്ഥലം മാറ്റി
29 March 2025 2:15 PM GMT'' ദിവ്യയുടെ ഭീഷണിയുള്ളതിനാല് നവീന് ബാബു വേട്ടയാടല് ഭയപ്പെട്ടു; അത് ...
29 March 2025 12:44 PM GMTവള്ളിക്കുന്നില് വന് രാസലഹരി വേട്ട; 350 ഗ്രാം എംഡിഎംഎയുമായി...
29 March 2025 11:48 AM GMT