Sub Lead

38 മലയാളി വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്; എല്ലാവരെയും പരിശോധിക്കാന്‍ കര്‍ണാടക

കേരളത്തില്‍നിന്ന് ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയ 38 നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കാണ് കൊവിഡ് പോസിറ്റീവായത്.

38 മലയാളി വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്;   എല്ലാവരെയും പരിശോധിക്കാന്‍ കര്‍ണാടക
X

ബെംഗളൂരു: കേരളത്തില്‍നിന്ന് ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയ 38 നഴ്‌സിങ് വിദ്യാര്‍ഥികള്‍ കര്‍ണാടകയില്‍ എത്തിയതിനു ശേഷം നടത്തിയ പരിശോധനയില്‍ പോസിറ്റിവ്. ഇതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള എല്ലാ വിദ്യാര്‍ഥികളെയും പരിശോധനയ്ക്കു വിധേയമാക്കാന്‍ ഹാസന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

ഒരാഴ്ച മുമ്പ് പരിക്ഷ എഴുതാനായി എത്തിയ വിദ്യാര്‍ഥികളില്‍ നടത്തിയ പരിശോധനയിലാണ് 38 പേര്‍ പോസിറ്റിവ് ആയത്. ഇവര്‍ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായാണ് വന്നത്. എങ്കിലും പരിശോധന നടത്താന്‍ ജില്ലാ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

വ്യാഴാഴ്ച 21 പേരും വെള്ളിയാഴ്ച 17 പേരുമാണ് പോസിറ്റിവ് ആയത്. എല്ലാവരും ഒരേ കോളജിലെ വിദ്യാര്‍ഥികളാണ്. ഇവര്‍ താമസിച്ച പിജി ഹോസ്റ്റല്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.

ഹാസന്‍ ജില്ലയില്‍ കേരളത്തില്‍നിന്ന് ഒട്ടേറെ പേര്‍ നഴ്‌സിങ് പഠനത്തിന് എത്തുന്നുണ്ട്. ഇപ്പോഴത്തെ സംഭവവികാസത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നുള്ള എല്ലാവരെയും പരിശോധനയ്ക്കു വിധേയമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.

Next Story

RELATED STORIES

Share it