- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അനധികൃത സ്വത്ത് ആരോപണം; ഇ പി ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞേക്കും
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനമൊഴിയാന്‍ ഇ പി ജയരാജന്‍ സന്നദ്ധ പ്രകടിപ്പിച്ചതായി വിവരം. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് റിപോര്‍ട്ട്. പാര്‍ട്ടി പദവികള്‍ ഒഴിയാനും സന്നദ്ധനാണെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. എന്നാല്‍, പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ പി പങ്കെടുക്കില്ല. അതേസമയം, വെള്ളിയാഴ്ച ഐഎന്‍എല്‍ സമ്മേളനത്തില്‍ ജയരാജന്‍ പങ്കെടുക്കും.
നേരത്തെ തന്നെ പാര്‍ട്ടി പരിപാടികളില്‍ നിന്നും ഇ പി ഭാഗികമായി മാറിനില്‍ക്കുകയായിരുന്നു. എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചിലും ജയരാജന്‍ പങ്കെടുത്തിരുന്നില്ല. സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനാണ് ഇ പി ജയരാജനെതിരേ അനധികൃത സ്വത്ത് സമ്പാദന ആരോപണമുന്നയിച്ചത്. കണ്ണൂരിലെ മൊറാഴയില്‍ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ആരോപണം. പി ജയരാജന്‍ വിഷയം ഉന്നയിച്ചപ്പോള്‍ പരാതി എഴുതി നല്‍കാനായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നല്‍കിയ മറുപടി.
നിലവിലെ സാഹചര്യത്തില്‍ പി ജയരാജന്‍ പരാതിയുമായി മുന്നോട്ടുതന്നെ പോവും. ഈ സാഹചര്യത്തില്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചാല്‍ ഇ പി ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ നിന്നും മാറിനില്‍ക്കേണ്ടിവരും. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയ്ക്ക് വരും. പാര്‍ട്ടി വേദികളില്‍തന്നെ പ്രതിരോധമുയര്‍ത്താനാണ് ഇ പിയുടെ നീക്കം. തനിക്കെതിരേ വന്ന ആരോപണത്തേക്കാള്‍ വലിയ ആരോപണങ്ങള്‍ നേരിടുന്ന നേതാക്കള്‍ ഇപ്പോഴും പാര്‍ട്ടിക്കുള്ളിലുണ്ടെന്നത് ചൂണ്ടിക്കാട്ടി പ്രതിരോധം തീര്‍ക്കാനാണ് ഇ പി ജയരാജന്റെ നീക്കം. പി ജയരാജനെതിരേ ഉയര്‍ന്ന ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇ പി ജയരാജന്‍ പുതിയ പോര്‍മുഖം തുറക്കുന്നത്.
RELATED STORIES
സിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTദമസ്കസില്‍ എംബസി വീണ്ടും തുറന്ന് ഖത്തര്‍
22 Dec 2024 4:00 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT