Sub Lead

ലൈസന്‍സില്ലാത്ത തോക്ക് കൈവശം വച്ചെന്നാരോപിച്ച് ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എയുടെ സഹായി അറസ്റ്റില്‍

വഖ്ഫ് ബോര്‍ഡ് റിക്രൂട്ട്‌മെന്റ് ക്രമക്കേട് ആരോപിച്ച് അമാനത്തുല്ലാ ഖാനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ലൈസന്‍സില്ലാത്ത തോക്ക് കൈവശം വച്ചെന്നാരോപിച്ച് ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എയുടെ സഹായി അറസ്റ്റില്‍
X

ന്യൂഡല്‍ഹി: എഎപി എംഎല്‍എയും,വഖ്ഫ് ബോര്‍ഡ് ചെയര്‍മാനുമായ അമാനത്തുല്ലാ ഖാന്റെ സഹായി ആയുധ നിയമ പ്രകാരം അറസ്റ്റില്‍.ലൈസന്‍സില്ലാത്ത തോക്ക് കൈവശം വച്ചെന്ന കുറ്റത്തിനാണ് അറസ്റ്റ്.ഡല്‍ഹി പോലിസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.വഖ്ഫ് ബോര്‍ഡ് റിക്രൂട്ട്‌മെന്റ് ക്രമക്കേട് ആരോപിച്ച് അമാനത്തുല്ലാ ഖാനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

അമാനത്തുല്ലയുടെ ബിസിനസ് പങ്കാളി കൂടിയാണ് ഹാമിദ് അലി.ഹാമിദ് അലിയുടെ വീട്ടില്‍ ഡല്‍ഹി പോലിസ് നടത്തിയ റെയ്ഡില്‍ ലൈസന്‍സില്ലാത്ത പിസ്റ്റളും 12 ലക്ഷം രൂപയും,വെടിയുണ്ടകളും കണ്ടെടുത്തതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ നടന്ന റെയ്ഡിന്റെ ഭാഗമായിട്ടായിരുന്നു ഹാമിദ് അലിയുടെ വീട്ടിലും പരിശോധന.നാലിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 24 ലക്ഷം രൂപയും ലൈസന്‍സില്ലാത്ത രണ്ട് ആയുധങ്ങളും അഴിമതി വിരുദ്ധ ഏജന്‍സി പിടിച്ചെടുത്തു.

ഡല്‍ഹി വഖ്ഫ് ബോര്‍ഡ് റിക്രൂട്ട്‌മെന്റില്‍ ക്രമക്കേട് ആരോപിച്ച് 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അമാനത്തുല്ലാ ഖാനെ ഇന്നലെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തിരുന്നു.അമാനത്തുല്ലാ ഖാന്‍ ഡല്‍ഹി വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ, എല്ലാ മാനദണ്ഡങ്ങളും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലംഘിച്ച് 32 പേരെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്യുകയും അഴിമതിയിലും പ്രീണനത്തിലും ഏര്‍പ്പെടുകയും ചെയ്തതായാണ് എഫ്‌ഐആറില്‍ പറയുന്നത്.കോടതിയില്‍ ഹാജരാക്കിയ ശേഷം അമാനത്തുല്ല ഖാനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.

അതേസമയം, എംഎല്‍എയുടേയും സഹായിയുടേയും അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് എഎപി ആരോപിച്ചു.

Next Story

RELATED STORIES

Share it