Sub Lead

ദലിത് സത്യാഗ്രഹത്തിന് ഭൂമി വിട്ടുനല്‍കി മുസ്‌ലിം; ബ്രാഹ്മണവാദത്തിനെതിരെ മനുസ്മൃതി കത്തിച്ച് അംബേദ്കര്‍ -ഡിസംബര്‍ 25: മനുസ്മൃതി ദഹന സമരത്തിന്റെ 93 ാം വര്‍ഷികം

പ്രതിഷേധം കേവലം കുടിവെള്ളത്തിനും ക്ഷേത്ര പ്രവേശനത്തിനും മാത്രമുള്ള സമരമല്ല, വര്‍ണവ്യവസ്ഥ പ്രദാനംചെയ്യുന്ന എല്ലാതരത്തിലുമുള്ള അസമത്വത്തിനെതിരായ സമരം കൂടിയാണിതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അംബേദ്കര്‍ വ്യക്തമാക്കി.

ദലിത് സത്യാഗ്രഹത്തിന് ഭൂമി വിട്ടുനല്‍കി മുസ്‌ലിം;    ബ്രാഹ്മണവാദത്തിനെതിരെ മനുസ്മൃതി കത്തിച്ച് അംബേദ്കര്‍    -ഡിസംബര്‍ 25: മനുസ്മൃതി ദഹന സമരത്തിന്റെ 93 ാം വര്‍ഷികം
X

കോഴിക്കോട്: ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ ആംബേദ്കര്‍ മനുസ്മൃതി കത്തിച്ചതിന്റെ 93 ാം വാര്‍ഷികമാണ് ഇന്ന്. 1927 ഡിസംബര്‍ 25ന് രാത്രി 9ന് മഹാരാഷ്ട്രയിലെ തീരദേശ ഗ്രാമമായ കൊങ്കണിലെ മഹദില്‍ ആയിരക്കണക്കിന് ദളിത് വളന്റിയര്‍മാരുടെ സാന്നിധ്യത്തിലാണ് അംബേദ്കര്‍ മനുസ്മൃതി പരസ്യമായി ചുട്ടെരിച്ചത്. ബ്രാഹ്മണ ജാതീയ പീഡനങ്ങള്‍ക്കെതിരായ ദളിതരുടെ പോരാട്ടത്തിന്റെ നാഴികക്കല്ലായിരുന്നു ആ സംഭവം.

ജാതീയമായി ജനങ്ങളെ വിവിധ തട്ടുകളായി തിരിക്കുന്ന മനുസ്മൃതതിയുടെ സ്വാധീനത്താല്‍ ദലിതരും സ്ത്രീകളും അനുഭവിച്ചുവന്ന ക്രൂരമായ പീഡനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സൂചകമായിട്ടായിരുന്നു അംബേദ്കര്‍ മനുസ്മൃതി ദഹനസമരത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന്, 50000 മനുസ്മൃതി പകര്‍പ്പ്് കത്തിക്കാനും അദ്ദേഹം ആഹ്വാനംചെയ്തു.

ദലിത് സത്യാഗ്രഹത്തിന് ഭൂമി വിട്ടുനല്‍കി മുസ്‌ലിം

മഹദ് (ചാവദര്‍) പ്രദേശത്തെ പൊതുജലസംഭരണിയില്‍നിന്ന് ദലിതര്‍ കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സമരത്തിന്റെ തുടക്കം. പൊതുജലസംഭരണിയില്‍ നിന്ന് ദലിതര്‍ വെള്ളം എടുക്കുന്നത് ബ്രാഹ്മണര്‍ തടഞ്ഞിരുന്നു. ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നുവന്നു. അവസാനം, കേസ് അധികൃതരുടെ പരിഗണനയില്‍ എത്തി. ജാതി ഭേദമന്യേ ഏവര്‍ക്കും വെള്ളം എടുക്കാമെന്നുള്ള ജില്ലാ കലക്ടറുടെ ഉത്തരവും ദലിതര്‍ സമ്പാദിച്ചു. എന്നാല്‍, ഈ ഉത്തരവുമായി വന്നവരെ ബ്രാഹ്മണമേധാവികള്‍ തടഞ്ഞു. കലക്ടറുടെ ഉത്തരവിനെതിരെ കോടതിയില്‍ നിന്ന് സ്‌റ്റേ സമ്പാദിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ദളിതര്‍ക്ക് ഒരു ഇടംപോലും കൊടുത്തില്ല. ഒടുവില്‍ ഫത്തേഖാന്‍ എന്ന മുസ്‌ലിം മതവിശ്വാസിയാണ് തന്റെ സ്വകാര്യഭൂമി ഇവര്‍ക്ക് ഒത്തുചേരാന്‍ നല്‍കിയത്്. സത്യഗ്രഹ സ്ഥലത്തേക്ക് വളരെ നാടകീയമായായിരുന്നു അംബേദ്കര്‍ എത്തിച്ചേര്‍ന്നത്. പ്രതിഷേധക്കൂട്ടായ്മയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ അദ്ദേഹം റോഡ് മാര്‍ഗം ഉപേക്ഷിച്ച് ബോംബെയില്‍നിന്ന്് 'പദമാവതി'എന്ന ബോട്ടിലാണ് എത്തിച്ചേര്‍ന്നത്. സമരം പൊളിക്കുന്നതിനായി പ്രദേശത്തേക്കുള്ള ബസ് സര്‍വീസ് ഉടമകള്‍ ആസൂത്രിതമായി നിര്‍ത്തിവച്ചിരുന്നു. പ്രതിഷേധക്കൂട്ടായ്മയിലെ നേതാക്കളെല്ലാം അഞ്ച് മൈല്‍ദൂരം നടന്നാണ് മഹദില്‍ എത്തിച്ചേര്‍ന്നത്.

മഹദില്‍ പ്രതിഷേധക്കൂട്ടായ്മ നടന്നതിന് സമീപത്ത് തന്നെയാണ് മനുസ്മൃതി കത്തിക്കാനുള്ള സ്ഥലവും ഒരുക്കിയത്. പ്രതിഷേധം കേവലം കുടിവെള്ളത്തിനും ക്ഷേത്ര പ്രവേശനത്തിനും മാത്രമുള്ള സമരമല്ല, വര്‍ണവ്യവസ്ഥ പ്രദാനംചെയ്യുന്ന എല്ലാതരത്തിലുമുള്ള അസമത്വത്തിനെതിരായ സമരം കൂടിയാണിതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അംബേദ്കര്‍ വ്യക്തമാക്കി.

1928 ഫെബ്രുവരി മൂന്നിന് അംബേദ്കര്‍ അദ്ദേഹത്തിന്റെ പത്രമായ 'ബഹിഷ്‌കൃത് ഭാരതി'ല്‍ എഴുതിയ ലേഖനത്തില്‍ എന്തുകൊണ്ട്ത മനുസ്മൃ തി കത്തിക്കാന്‍ നേതൃത്വം നല്‍കി എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി. സാമൂഹ്യസമത്വം എന്ന ആശയം വിദൂരമായിപോലും അംഗീകരിക്കാത്ത ഒന്നാണ് മനുസ്മൃനതി എന്ന് തനിക്ക് ബോധ്യമായതുകൊണ്ടാണ് പ്രതീകാത്മകമായി 'മനുസ്മൃതി' ദഹനസമരത്തിന് നേതൃത്വം നല്‍കാന്‍ താന്‍ നിര്‍ബന്ധിതനായതെന്ന് അദ്ദേഹം വിശദീകരിച്ചു.

Next Story

RELATED STORIES

Share it