Sub Lead

'പ്രധാനമന്ത്രിയെ വധിക്കാന്‍ പോപുലര്‍ ഫ്രണ്ട് ഗൂഢാലോചന'; 'ബാലരമ'യില്‍ പോലും ഇതിലും വിശ്വസനീയമായ കെട്ടുകഥകള്‍ ഉണ്ടാവുമെന്ന് അമ്പിളി ഓമനക്കുട്ടന്‍

'ആര്‍എസ്എസിന്റെ ഈ ഒരു മണ്ണൊരുക്കല്‍ ഇന്ത്യയില്‍ പ്രതിപക്ഷമില്ലാത്ത സംഘപരിവാറിന്റെ ഏകപക്ഷീയ ഭരണത്തിന് വേണ്ടിയുള്ളതാണ്'. അമ്പിളി ഓമനക്കുട്ടന്‍ കുറിച്ചു.

പ്രധാനമന്ത്രിയെ വധിക്കാന്‍ പോപുലര്‍ ഫ്രണ്ട് ഗൂഢാലോചന; ബാലരമയില്‍ പോലും ഇതിലും വിശ്വസനീയമായ കെട്ടുകഥകള്‍ ഉണ്ടാവുമെന്ന് അമ്പിളി ഓമനക്കുട്ടന്‍
X

കോഴിക്കോട്: പ്രധാനമന്ത്രിയെ വധിക്കാന്‍ പോപുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് ഇഡിയുടെ ആരോപണത്തെ പരിഹസിച്ച് തള്ളി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അമ്പിളി ഓമനക്കുട്ടന്‍. ബാലരമയില്‍ പോലും ഇതിലും വിശ്വസനീയമായ കെട്ടുകഥകള്‍ ഉണ്ടാവുമെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'സംഘിശബ്ദങ്ങളെ കയ്യടിച്ച് പ്രോത്സാഹിപ്പിയ്ക്കുന്നവരും ചില സംഘിപ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്ന് നടിച്ചു പരോഷമായി നിശബ്ദം ഉള്ളില്‍ ആഹ്ലാദിയ്ക്കുന്ന ഇതര രാഷ്ട്രീയക്കാരും ഓര്‍ത്തു വയ്‌ക്കേണ്ട ഒരു കാര്യമുണ്ട്, ആര്‍എസ്എസിന്റെ ഈ ഒരു മണ്ണൊരുക്കല്‍ ഇന്ത്യയില്‍ പ്രതിപക്ഷമില്ലാത്ത സംഘപരിവാറിന്റെ ഏകപക്ഷീയ ഭരണത്തിന് വേണ്ടിയുള്ളതാണ്'. അമ്പിളി ഓമനക്കുട്ടന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

PFI ഇന്ത്യയെ മുസ്‌ലിം രാഷ്ടമാക്കാനുള്ള ശ്രമം നടത്തുന്നു എന്ന് NIA , പ്രധാനമന്ത്രിയെ വധിയ്ക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് ED. ബാലരമയില്‍ പോലും ഇതിലും വിശ്വസനീയമായ കെട്ടുകഥകള്‍ ഉണ്ടാവും. PFI &SDPI നിരോധിയ്ക്കാനുള്ള സാധ്യത. അതിന് പിറകെ മറ്റു മുസ്‌ലിം സംഘടനകളും നിരോധിയ്ക്കപ്പെടും. തൊട്ടു പിറകെ കോണ്‍ഗ്രസ് & ഇടത്പക്ഷവും നിരോധിക്കപ്പെടും. സംഘിശബ്ദങ്ങളെ കയ്യടിച്ച് പ്രോത്സാഹിപ്പിയ്ക്കുന്നവരും ചില സംഘിപ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്ന് നടിച്ചു പരോഷമായി നിശബ്ദം ഉള്ളില്‍ ആഹ്ലാദിയ്ക്കുന്ന ഇതര രാഷ്ട്രീയക്കാരും ഓര്‍ത്തു വയ്‌ക്കേണ്ട ഒരു കാര്യമുണ്ട്, ആര്‍എസ്എസിന്റെ ഈ ഒരു മണ്ണൊരുക്കല്‍ ഇന്ത്യയില്‍ പ്രതിപക്ഷമില്ലാത്ത സംഘപരിവാറിന്റെ ഏകപക്ഷീയ ഭരണത്തിന് വേണ്ടിയുള്ളതാണ്. മുസ്‌ലിം ജനതയോടുള്ള അകമഴിഞ്ഞ സ്‌നേഹം കൊണ്ടാണ് മോഹന്‍ഭാഗത് മദ്രസകള്‍ സന്ദര്‍ശിച്ചതും മുസ്‌ലിം നേതാക്കളെ കണ്ടതും എന്ന വിഡ്ഢിത്തം വെള്ളം തൊടാതെ വിഴുങ്ങുന്നവരോട്, അവര്‍ ആര്‍ എസ് എസ് എതിര്‍ത്തും ചിലപ്പോള്‍ അനുനയിപ്പിച്ചും ചേര്‍ത്തു നിറുത്താന്‍ ശ്രമിക്കും. RSS തന്ത്രങ്ങള്‍ തിരിച്ചറിയുക. തേന്‍ പുരട്ടിയ വര്‍ഗ്ഗീയതയുടെ അപ്പകഷ്ണങ്ങള്‍ തിരസ്‌ക്കരിയ്ക്കുക.

Next Story

RELATED STORIES

Share it