Sub Lead

ആംബുലന്‍സ് മോഷ്ടിച്ച് യുവാവ്; ഓടിച്ചിട്ട് പിടിച്ച് പോലിസ് (വീഡിയോ)

ഓട്ടത്തിനിടയില്‍ ഒരു പോലിസുകാരന്റെ ശരീരത്തിലും ആംബുലന്‍സ് തട്ടി

ആംബുലന്‍സ് മോഷ്ടിച്ച് യുവാവ്; ഓടിച്ചിട്ട് പിടിച്ച് പോലിസ് (വീഡിയോ)
X

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദില്‍ ആംബുലന്‍സ് മോഷ്ടിച്ച യുവാവ് പിടിയില്‍. ഹയാത്ത് നഗര്‍ പ്രദേശത്ത് നിന്ന് 108 ആംബുലന്‍സ് മോഷ്ടിച്ച യുവാവ് അതുമായി ഖമ്മാം ജില്ലയിലേക്ക് പോവാന്‍ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ പോലിസ് പിന്നാലെ കൂടി. ആംബുലന്‍സ് വരുന്നത് അറിഞ്ഞ് തടയാന്‍ ശ്രമിച്ച എഎസ്‌ഐ റെഡ്ഡിയുടെ ശരീരത്തില്‍ ആംബുലന്‍സ് തട്ടി.

ഹൈദരാബാദ്-വിജയവാഡ ഹൈവേയിലെ ഒരു ടോള്‍ ഗെയിറ്റിന് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. നിയന്ത്രണം വിട്ട വണ്ടി ഒരിടത്ത് ഇടിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരേ മുമ്പും ആംബുലന്‍സ് മോഷണത്തിന് കേസുണ്ടെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it