Sub Lead

രണ്ടുമാസം മുമ്പ് മതിലില്‍ മൂത്രമൊഴിച്ചെന്ന്; ദലിത് യുവാവിനെ കഴുത്തറുത്ത് കൊന്നു

രണ്ടുമാസം മുമ്പ് മതിലില്‍ മൂത്രമൊഴിച്ചെന്ന്; ദലിത് യുവാവിനെ കഴുത്തറുത്ത് കൊന്നു
X

ലഖ്‌നോ: രണ്ടുമാസം മുമ്പ് മതിലില്‍ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ദലിത് യുവാവിനെ കഴുത്തറുത്ത് കൊന്നു. ശിവരാം കൊറി(28) ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നടന്ന കൊലപാതകത്തില്‍ മാന്‍സിങ്, വികാസ് എന്നിവരെ അറസ്റ്റ് ചെയ്തതായി എഎസ്പി ഹരേന്ദ്ര കുമാര്‍ പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ കൂടി പിടികിട്ടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡയ് റായ് ശിവരാമിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഉത്തര്‍പ്രദേശില്‍ ദലിതുകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ കീഴില്‍ ദലിതുകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന ഒന്നാം സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറിയെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it