Sub Lead

'ഓപറേഷന്‍ താമരയ്ക്ക് ഡല്‍ഹി ബ്രോക്കര്‍മാര്‍ എത്തി': എന്തിനീ ക്രൂരതയെന്ന് മോദിയോട് കെ സി ആര്‍

മനുഗോഡ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു കെസിആറിന്റെ ഈ വെളിപ്പെടുത്തല്‍. തങ്ങളുടെ 20 മുതല്‍ 30 വരെ എം.എല്‍.എമാരെ പണം നല്‍കി സ്വന്തമാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പണം നിരസിച്ച എംഎല്‍എമാരെ ചന്ദ്രശേഖര്‍ റാവു പ്രചാരണ പരിപാടിയില്‍ പരിചയപ്പെടുത്തുകയും അനുമോദിക്കുകയും ചെയ്തു.

ഓപറേഷന്‍ താമരയ്ക്ക് ഡല്‍ഹി ബ്രോക്കര്‍മാര്‍ എത്തി: എന്തിനീ ക്രൂരതയെന്ന് മോദിയോട് കെ സി ആര്‍
X

ഹൈദരാബാദ്: തങ്ങളുടെ നാല് എംഎല്‍എമാരെ വിലയ്ക്കുവാങ്ങാന്‍ 'ഡല്‍ഹി ദല്ലാള്‍മാര്‍' ശ്രമിച്ചെന്ന ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവു. മനുഗോഡ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു കെസിആറിന്റെ ഈ വെളിപ്പെടുത്തല്‍. തങ്ങളുടെ 20 മുതല്‍ 30 വരെ എം.എല്‍.എമാരെ പണം നല്‍കി സ്വന്തമാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പണം നിരസിച്ച എംഎല്‍എമാരെ ചന്ദ്രശേഖര്‍ റാവു പ്രചാരണ പരിപാടിയില്‍ പരിചയപ്പെടുത്തുകയും അനുമോദിക്കുകയും ചെയ്തു.

എത്ര കൂടുതല്‍ അധികാരമാണ് താങ്കള്‍ക്ക് വേണ്ടതെന്നും എന്തിനാണ് ഈ ക്രൂരതയെന്നും പ്രധാനമന്ത്രിയുടെ പേരെടുത്തുപറഞ്ഞുകൊണ്ട് തെലങ്കാന മുഖ്യമന്ത്രി ചോദിച്ചു. 'നിലവില്‍ തന്നെ രണ്ടുവട്ടം തിരഞ്ഞെടുക്കപ്പെട്ടു. എന്നിട്ടും എന്തിനാണ് സര്‍ക്കാരുകളെ അട്ടിമറിക്കുന്നത്', കെ.സി.ആര്‍. ചോദിച്ചു.

വോട്ട് ചെയ്യുന്നതിന് മുമ്പ് ആഴത്തില്‍ ചിന്തിക്കണമെന്നും ഇത്തരം കാര്യങ്ങളില്‍ നിശബ്ദരായിരിക്കരുതെന്നും ചന്ദ്രശേഖര്‍ റാവു വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. കഴുതകള്‍ക്ക് ഭക്ഷണം നല്‍കിയിട്ട് പശുവിനെ കറന്നാല്‍ പാല്‍ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കൈത്തറിക്ക് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി നെയ്ത്തുകാരെ ശിക്ഷിക്കുകയാണ്. നിങ്ങള്‍ എന്തിന് ബി.ജെ.പിക്ക് വോട്ട് ചെയ്യണം? തങ്ങള്‍ പാമ്പുകളാണെന്നും അധികാരത്തില്‍ എത്തിയാല്‍ തിരിച്ചുകടിക്കുമെന്നും ബി.ജെ.പി. കൃത്യമായ സൂചന നല്‍കുകയാണ്', നെയ്ത്തുകാരെ അഭിസംബോധനചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

നാലു ടി.ആര്‍.എസ്. എം.എല്‍.എമാര്‍ക്ക് പണം നല്‍കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മൂന്നുപേരെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അസീസ് നഗറിലുള്ള ടി.ആര്‍.എസ്. എം.എല്‍.എയുടെ തന്നെ ഫാം ഹൗസില്‍ നിന്നായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കൂറുമാറുന്ന പ്രധാന നേതാവിന് 100 കോടി രൂപയും മറ്റ മൂന്ന് എം.എല്‍.എമാര്‍ക്ക് 50 കോടി വീതവുമായിരുന്നു വാഗ്ദാനമെന്ന് പോലീസിനെ വിവരമറിയിച്ച ടി.ആര്‍.എസ് എം.എല്‍.എയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു. സംഭവം തെലങ്കാനയില്‍ ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമരയാണെന്നായിരുന്നു ടിആര്‍എസ് ആരോപണം.

Next Story

RELATED STORIES

Share it