Sub Lead

അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ

അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
X

ഹനൂര്‍: ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കടന്നാക്രമിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് യതീന്ദ്ര സിദ്ധരാമയ്യ. അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്നും പ്രധാനമന്ത്രി മോദിക്ക് തന്റെ കൂട്ടാളികളായി ഇത്തരം ആളുകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ചാമരാജ് നഗര്‍ ജില്ലയിലെ ഹനൂര്‍ നഗരത്തില്‍ നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത് ഷായ്‌ക്കെതിരേ ഗുജറാത്ത് കലാപക്കാലത്ത് കൊലപാതകക്കുറ്റമുണ്ടായിരുന്നു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലമുണ്ട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം രാജ്യത്തെ ഉന്നത സ്ഥാനത്താണെന്നും യതീന്ദ്ര സിദ്ധരാമയ്യ പറഞ്ഞു. തൊഴിലില്ലാത്തവര്‍ക്ക് രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. കള്ളപ്പണം കൊണ്ടുവരുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ എന്താണ് സംഭവിച്ചത്? സ്വിസ് ബാങ്കിലെ അക്കൗണ്ട് ഉടമകളുടെ പേരുപോലും അവര്‍ വെളിപ്പെടുത്തിയിട്ടില്ല. 400ല്‍ അധികം സീറ്റുകള്‍ ലഭിക്കുമെന്ന് ബിജെപി അവകാശപ്പെടുന്നു. 400 സീറ്റ് കിട്ടിയാല്‍ ഭരണഘടന മാറ്റുക എന്നത് അവരുടെ രഹസ്യ അജണ്ടയാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ജനാധിപത്യ സംവിധാനത്തെ കഴുത്തു ഞെരിച്ച് കൊല്ലുന്ന ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍ അത് മോദിയുടെ സര്‍ക്കാരാണെന്നും യതീന്ദ്ര സിദ്ധരാമയ്യ വിമര്‍ശിച്ചു.

അതേസമയം, അമിത് ഷായ്‌ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യയ്‌ക്കെതിരേ കര്‍ണാടക ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയിലും പരാതി നല്‍കാനൊരുങ്ങുകയാണ്. നേരത്തേ ചിത്രദുര്‍ഗയില്‍ ഒരു റാലിയില്‍ സംസാരിക്കുന്നതിനിടെ കോണ്‍ഗ്രസ് ജില്ലാതല നേതാവ് ജിഎസ് മഞ്ജുനാഥ് നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.

'തിരഞ്ഞെടുപ്പെത്തി. സിലിണ്ടര്‍ വില 100 രൂപ കുറച്ചിട്ടുണ്ട്. അവനെ കണ്ടാല്‍ എന്റെ കാലില്‍ ഉള്ളത് എടുത്ത് അടിച്ചേനെ. എന്തിനാ ഇപ്പൊ ഇങ്ങനെ ചെയ്യുന്നത്?. ഈ നാട്ടിലെ ഒരു പൗരനെന്ന നിലയില്‍ ഇത് ചോദിക്കണം. നിങ്ങള്‍ എല്ലാവരും ചോദിക്കണമെന്നുമായിരുന്നു പരാമര്‍ശം. ബിജെപി കര്‍ണാടക യൂനിറ്റ് ഇദ്ദേഹത്തിന്റെ പരാമര്‍ശത്തിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്തുവിട്ടിരുന്നു.

Next Story

RELATED STORIES

Share it