Sub Lead

അമീബിക് മസ്തിഷ്‌ക ജ്വരം; ചികില്‍സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം; ചികില്‍സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു
X

തിരൂരങ്ങാടി: അമീബിക് മസ്തിഷ്‌ക ജ്വരം(അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരി മരിച്ചു. കളിയാട്ടമുക്ക് പടിഞ്ഞാറേപ്പീടിയേക്കല്‍ ഹസന്‍ കോയയുടെ മകള്‍ ഫദ്‌വ ആണു തിങ്കളാഴ്ച രാത്രി 11ഓടെ മരിച്ചത്. ഇക്കഴിഞ്ഞ 10നാണ് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആദ്യം ചികില്‍സ തേടിയത്. കടലുണ്ടിപ്പുഴയില്‍ കുളിച്ചതിലൂടെയാണ് അമീബ ശരീരത്തില്‍ കടന്നതെന്നാണു നിഗമനം. കളിയാട്ടമുക്ക് എഎംഎല്‍പി സ്‌കൂള്‍ നഴ്‌സറി വിദ്യാര്‍ഥിനിയാണ്. മാതാവ്: ഫസ്‌ന. സഹോദരങ്ങള്‍: ഫൈഹ, ഫംന.

ഫദ്‌വയ്‌ക്കൊപ്പം കടലുണ്ടിപ്പുഴയില്‍ കുളിച്ച മറ്റു നാല് കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഈ മാസം ഒന്നിനാണ് കുട്ടി കടലുണ്ടി പുഴയില്‍ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പനിയും തലവേദനയും അനുഭവപ്പെട്ട കുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Next Story

RELATED STORIES

Share it