- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാഗ്പൂരില് യുവ രോഗിക്ക് ആശുപത്രി കിടക്ക ഒഴിഞ്ഞുകൊടുത്ത വയോധികന് വീട്ടില് മരിച്ചെന്ന്; ആര്എസ്എസുകാരനെ മഹത്വവല്ക്കരിക്കാനുള്ള വ്യാജവാര്ത്തയെന്ന് ആരോപണം
ടൈംസ് ഓഫ് ഇന്ത്യ 28നു പ്രസിദ്ധീകരിച്ച വാര്ത്ത പ്രകാരം 134 ഓക്സിജന് കിടക്കകളും 5 ഐസിയു കിടക്കകളും നാഗ്പൂരില് ഒഴിഞ്ഞുകിടക്കുന്നതായും തെളിവ് സഹിതം പറയുന്നു.
നാഗ്പൂര്: കൊവിഡ് വ്യാപനം രാജ്യമെങ്ങും അതിരൂക്ഷമായി തുടരുന്നത് ബിജെപി നിയന്ത്രിക്കുന്ന കേന്ദ്രസര്ക്കാരിനും സംഘപരിവാരത്തിനുമെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ആര്എസ്എസുകാരനെ മഹത്വവല്ക്കരിക്കുന്നതിനു വ്യാജവാര്ത്ത സൃഷ്ടിച്ചതായി ആരോപണം. ആര്എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില് യുവാവായ രോഗിക്കു വേണ്ടി ആശുപത്രി കിടക്ക ഒഴിഞ്ഞുകൊടുത്ത് വീട്ടിലെത്തിയ വയോധികന് മരണപ്പെട്ടതു സംബന്ധിച്ച് ദേശീയ മാധ്യമങ്ങള് നല്കിയ വാര്ത്തയാണ് വ്യാജമാണെന്ന ആക്ഷേപം ഉയരുന്നത്. ഒരു യുവ രോഗിക്കായി നാഗ്പൂര് ആശുപത്രിയില് നിന്ന് സ്വമേധയാ ഡിസ്ചാര്ജ്ജ് ചെയ്ത 85 കാരനായ രാഷ്ട്രീയ സ്വയംസേവക സംഘം (ആര്എസ്എസ്) അംഗം നാരായണ് ദബാല്ക്കര് ആണ് വീരത്യാഗം സഹിച്ചതെന്നാണ് മാധ്യമങ്ങളുടെ പുകഴ്ത്തല്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് ഇദ്ദേഹത്തെ നാഗ്പൂരിലെ ഇന്ദിരാഗാന്ധി സര്ക്കാര് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ഓക്സിജന്റെ അളവ് കുറഞ്ഞെങ്കിലും നാരായണ് ദബാല്ക്കര് ഡോക്ടര്മാരുടെ വൈദ്യോപദേശത്തിന് വിരുദ്ധമായി ഡിസ്ചാര്ജ് സ്വയം തിരഞ്ഞെടുക്കുകയായിരുന്നുവത്രേ. 40 കാരിയായ ഭര്ത്താവിനെ ആശുപത്രിയില് പ്രവേശിപ്പിക്കാന് ഒരു സ്ത്രീ അപേക്ഷിക്കുന്നത് കണ്ട് മനസ്സലിഞ്ഞാണ് ഇദ്ദേഹം ഇത് ചെയ്തതെന്നാണ് മാധ്യമങ്ങള് പറയുന്നത്.
''എനിക്ക് 85 വയസ്സുണ്ട്. ഞാന് എന്റെ ജീവിതം നയിച്ചു. ഒരു യുവാവിന്റെ ജീവന് രക്ഷിക്കുന്നതിനാണ് കൂടുതല് പ്രധാന്യം നല്കേണ്ടത്. അവരുടെ കുട്ടികള് ചെറുപ്പമാണ് ... ദയവായി എന്റെ കിടക്ക അവര്ക്ക് നല്കൂ' എന്ന് പറഞ്ഞ് കിടക്ക ഒഴിഞ്ഞുകൊടുത്തെന്നാണ് റിപോര്ട്ടിലുള്ളത്.
അദ്ദേഹത്തിന്റെ നില ആശ്വാസകരമല്ലെന്നും ആശുപത്രിയില് ചികില്സ ആവശ്യമാണെന്നും ഡോക്ടര്മാര് പറഞ്ഞിരുന്നു. വയോധികന് തന്റെ മകളെ വിളിച്ച് സ്ഥിതിഗതികള് അറിയിച്ചു. വീട്ടിലെത്തിച്ച് മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹം മരണപ്പെട്ടെന്നും നാരായണ് ദബാല്ക്കര് ഒരു യുവ രോഗിക്ക് തന്റെ കിടക്ക ബലി നല്കിയതായും തിങ്കളാഴ്ച സാമൂഹിക മാധ്യമങ്ങളില് വ്യാപക പ്രചാരണമായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ദബാല്ക്കറുടെ മകളെ ഉദ്ധരിച്ച് ആദ്യം വാര്ത്ത നല്കിയത്. ഏപ്രില് 22 ന് ഓക്സിജന്റെ അളവ് കുറയുമ്പോള് ഞങ്ങള് അദ്ദേഹത്തെ ഐജിആറിലേക്ക് കൊണ്ടുപോയി. വലിയ പരിശ്രമത്തിന് ശേഷം ഞങ്ങള്ക്ക് ഒരു കിടക്ക കിട്ടി. പക്ഷേ ഏതാനും മണിക്കൂറുകള്ക്കുള്ളില് അദ്ദേഹം വീട്ടിലെത്തി. അവസാന നിമിഷങ്ങള് ഞങ്ങളോടൊപ്പം ചെലവഴിക്കാന് താല്പ്പര്യമുണ്ടെന്ന് അച്ഛന് പറഞ്ഞതായാണ് മകള് പറയുന്നത്. ശിവരാജ് സിങ് ഉള്പ്പെടെയുള്ളവര് ഇതിനെ മഹത്വവല്ക്കരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
This viral news of a 84 year old RSS man giving up his bed to a younger person is apparently a FAKE news as per Loksatta...
Posted by Drunk Journalist on Wednesday, 28 April 2021
എന്നാല്, ഇത് വ്യാജവാര്ത്തയാണെന്നാണ് ഡ്രങ്ക് ജേണലിസ്റ്റ് ഉള്പ്പെടെയുള്ള മാധ്യമനിരൂപകര് പറയുന്നത്. ലോക്സട്ട.കോം എന്ന ഓണ്ലൈനില് വ്യാജവാര്ത്തയാണെന്നു തെളിയിക്കുന്ന റിപോര്ട്ട് പ്രസിദ്ധീകരിച്ചതായും അദ്ദേഹം തെളിവായി നിരത്തുന്നുണ്ട്. ഇതൊരു കെട്ടുകഥയാണെന്നും ആരെയും ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടില്ലെന്നും നാഗ്പൂരിലെ ഇന്ദിരാഗാന്ധി ആശുപത്രി സൂപ്രണ്ട് പറഞ്ഞതായി ലോക്സത്ത പ്രകാരം ആരെയും ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടില്ലെന്നും റിപോര്ട്ടില് ചൂണ്ടിക്കാട്ടുന്നു. ഫോണ് സംഭാഷണത്തിന്റെ വിശദവിവരങ്ങള് ഉള്പ്പെടെയാണ് വാര്ത്ത നല്കിയിട്ടുള്ളത്.
८५ वर्षीय नारायणराव दाभाडकर यांच्याबद्दल सोशल मीडियावर करण्यात येत असलेला दावा खरा की खोटा?
Posted by Loksatta on Wednesday, 28 April 2021
പതിവില് നിന്നു വ്യത്യസ്തമായി വാര്ത്തയില് ആര്എസ്എസ് പ്രവര്ത്തകന് എന്ന് വിശേഷിപ്പിച്ചതും യാദൃശ്ചികമല്ലെന്നാണ് സൂചന. ഇതേക്കുറിച്ച് പരസ്പരവിരുദ്ധമായ നിരവധി റിപ്പോര്ട്ടുകള് ഉണ്ട്. ഏതാണ് സത്യമെന്ന് ഉറപ്പില്ല. എന്നാല് ഇത് ശരിയാണോയെന്ന സംശയിക്കുന്നതായി ഡ്രങ്ക് ജേണലിസ്റ്റ് അറിയിച്ചു. നാഗ്പൂരില് ആവശ്യത്തിന് കിടക്കകളുണ്ട്. കിടക്ക ഒഴിവാക്കേണ്ട ഒരു കാരണവുമില്ല. ടൈംസ് ഓഫ് ഇന്ത്യ 28നു പ്രസിദ്ധീകരിച്ച വാര്ത്ത പ്രകാരം 134 ഓക്സിജന് കിടക്കകളും 5 ഐസിയു കിടക്കകളും നാഗ്പൂരില് ഒഴിഞ്ഞുകിടക്കുന്നതായും തെളിവ് സഹിതം അദ്ദേഹം പറയുന്നു.
https://timesofindia.indiatimes.com/city/nagpur/covid-cases-drop-by-3k-hosps-see-vacant-beds-in-last-two-days/articleshow/82281100.cms?fbclid=IwAR0eJdBqKbRS3W5FZieOqPDunnhkxY5GlVT9WMWaW27LybHAqcXcKF67L2Q&from=mdr
എന്തുതന്നെയായാലും ഒരു കൊവിഡ് രോഗിയെ നാട്ടിലേക്ക് അയച്ചിട്ടുണ്ടെങ്കില് അത് ആശുപത്രിയുടെ പരാജയമാണെന്നും കൂടാതെ ഇന്ത്യയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ഗുരുതരമായ പരാജയമാണ് തുറന്നുകാട്ടുന്നതെന്നും ഡ്രങ്ക് ജേണലിസ്റ്റ് കുറ്റപ്പെടുത്തി.
An elderly man died after leaving a hospital bed for a young patient in Nagpur; Allegedly fake news to glorify RSS man
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMT