- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മകന്റെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: അടുത്ത ആഴ്ച നടക്കുന്ന മകന്റെ വിവാഹത്തിനായി നാട്ടിലെത്തിയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ നാറാത്ത് ആലിങ്കീലില്‍ ബൈക്കില്‍ ബസ്സിടിച്ചാണ് കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി അശ്‌റഫ്(52) മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം. നാറാത്ത് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സും അതേ ദിശയില്‍ പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ അശ്‌റഫിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ആഗസ്ത് 4, 5 തിയ്യതികളില്‍ മൂത്തമകന്‍ അര്‍ഷിദിന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം. ഷാര്‍ജയില്‍നിന്ന് രണ്ടാഴ്ച മുമ്പാണ് അശ്‌റഫ് നാട്ടിലെത്തിയത്. വിദേശത്തുള്ള മകന്റെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെയാണ് അപകടം. നാറാത്ത് ജുമാമസ്ജിദിനു സമീപം അല്‍ബുര്‍ജിലെ കെ എന്‍ റാസിയയാണ് ഭാര്യ. മക്കള്‍: അര്‍ഷിദ്, റസിന്‍, റിസാന്‍, ആയിഷ, പരേതനായ അബ്ദുല്ല. മയ്യിത്ത് കണ്ണൂര്‍ എകെജി ആശുപത്രി മോര്‍ച്ചറിയില്‍.
RELATED STORIES
മെസി ഇല്ലെങ്കിലും പ്രശ്നമില്ല, ടീമില്‍ പ്രതിഭാധനരായ നിരവധി...
11 Jun 2025 6:24 AM GMTആശങ്കയുര്‍ത്തി കൊവിഡ്; 24 മണിക്കൂറില്‍ സംസ്ഥാനത്ത് മൂന്ന് മരണം
11 Jun 2025 6:08 AM GMTലോക ടെസ്റ്റ് ചാംച്യന്‍ഷിപ്പ് കിരീടം പോരാട്ടം ഇന്ന് തുടങ്ങും ;...
11 Jun 2025 6:06 AM GMTമമ്മൂട്ടിയുടെ ഭാര്യാപിതാവും തൊഴിലാളി നേതാവുമായ പി എസ് അബു അന്തരിച്ചു
11 Jun 2025 6:06 AM GMTലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീലും ഇക്വഡോറും; ഉറുഗ്വെയ്ക്കും...
11 Jun 2025 5:51 AM GMTവയനാട് ഉപതിരഞ്ഞെടുപ്പ്: ബിജെപി നേതാവ് നവ്യ ഹരിദാസ് സമര്‍പ്പിച്ച...
11 Jun 2025 5:37 AM GMT