Sub Lead

അനന്തപുരി ഹിന്ദുമഹാസമ്മേളനം: സംഘാടകര്‍ക്കും വിദ്വേഷ പ്രചാരകര്‍ക്കുമെതിരേ പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി

ഹിന്ദുമഹാസമ്മേളനം ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍, ജനറല്‍ കണ്‍വീനര്‍ യുവരാജ് ഗോകുല്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, അഡ്വ.കൃഷ്ണരാജ്, കാസ പ്രസിഡന്റ് കെവിന്‍ പീറ്റര്‍, ഹിന്ദുധര്‍മ പരിഷത്ത് പ്രസിഡന്റ് എന്‍ ഗോപന്‍, ടി ജി മോഹന്‍ദാസ് എന്നിവര്‍ക്കെതിരെയാണ് പരാതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം: സംഘാടകര്‍ക്കും വിദ്വേഷ പ്രചാരകര്‍ക്കുമെതിരേ പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി
X

തിരുവനന്തപുരം:മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുകയും പ്രവാചകനിന്ദ നടത്തുകയും ചെയ്ത അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ സംഘാടകര്‍ക്കും വിദ്വേഷ പ്രചാരകര്‍ക്കുമെതിരേ നടപടി ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പരാതി നല്‍കി. പോപുലര്‍ ഫ്രണ്ട് ഏരിയാ നേതാക്കളാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലിസില്‍ പരാതി നല്‍കിയത്.

2022 ഏപ്രില്‍ 27 മുതല്‍ മേയ് 1 വരെ തിരുവനന്തപുരത്ത് ഹിന്ദുധര്‍മ്മ പരിഷത്ത് സംഘടിപ്പിച്ച അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ ഇസ്‌ലാം വിരുദ്ധത പ്രചരിപ്പിച്ച് മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷത്തിനും കലാപാഹ്വാനത്തിനും ആസൂത്രിത ശ്രമം നടത്തിയെന്നാണ് പരാതി. ആര്‍എസ്എസ് നിയന്ത്രണത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത സംഘപരിവാര്‍ നേതാക്കളും സഹയാത്രികരും വ്യാജപ്രചാരണങ്ങളിലൂടെ വര്‍ഗീയത വളര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.

ഹിന്ദുമഹാസമ്മേളനം ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍, ജനറല്‍ കണ്‍വീനര്‍ യുവരാജ് ഗോകുല്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, അഡ്വ.കൃഷ്ണരാജ്, കാസ പ്രസിഡന്റ് കെവിന്‍ പീറ്റര്‍, ഹിന്ദുധര്‍മ പരിഷത്ത് പ്രസിഡന്റ് എന്‍ ഗോപന്‍, ടി ജി മോഹന്‍ദാസ് എന്നിവര്‍ക്കെതിരെയാണ് പരാതി. സമ്മേളത്തില്‍ പങ്കെടുത്ത് സംസാരിച്ചവരും വിവിധ സെമിനാറുകളില്‍ പങ്കെടുത്തവരും മുസ്‌ലിംകള്‍ക്കെതിരെ വ്യാജപ്രചാരണങ്ങളിലൂടെ വ്യാപകമായി വര്‍ഗീയ വിഷം ചീറ്റിയതായും കലാപാഹ്വാനം നടത്താന്‍ പ്രേരിപ്പിച്ചുവെന്നും തെളിവുകള്‍ സഹിതം പരാതിയില്‍ പറയുന്നു.

ഏപ്രില്‍ 30ന് നടന്ന ഉദ്ഘാടന പ്രസംഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്ന നിലയിലുള്ള പരാമര്‍ശങ്ങള്‍ നടത്തി. ഉത്തരവാദിത്തപ്പെട്ട ചുമതലയിലിരുന്ന് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിക്കെതിരെ നടപടി വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ടി ജി മോഹന്‍ദാസ് കേരളത്തിന്റെ പോലിസ് സംവിധാനത്തെയും നിയമവ്യവസ്ഥയേയും വെല്ലുവിളിച്ചു. കെവിന്‍ പീറ്റര്‍ മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിക്കുകയും മതസ്പര്‍ധ ഉണ്ടാക്കുംവിധം പ്രസംഗിക്കുകയും ചെയ്തു. ടേബിള്‍ ഡിസ്‌ക്കഷനില്‍ പങ്കെടുത്ത കൃഷ്ണരാജ് മുസ്‌ലിംകള്‍ക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് വിദ്വേഷം പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it