Sub Lead

ഷര്‍ട്ട് തയ്ച്ചതില്‍ അപാകത; യുപിയില്‍ തയ്യല്‍ക്കാരനെ കഴുത്ത് ഞെരിച്ചു കൊന്നു

ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം.

ഷര്‍ട്ട് തയ്ച്ചതില്‍ അപാകത; യുപിയില്‍ തയ്യല്‍ക്കാരനെ കഴുത്ത് ഞെരിച്ചു കൊന്നു
X

റായ്ബറേലി: തയ്ച്ച് നല്‍കിയ ഷര്‍ട്ട് പാകമല്ലെന്ന് ആരോപിച്ച് തയ്യല്‍ക്കാരനെ കഴുത്തുഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. അബ്ദുല്‍ മജീദ് ഖാന്‍ എന്ന വയോധികനാണ് കൊല്ലപ്പെട്ടത്. സലീം എന്നയാളാണ് മജീദ് ഖാനെ കൊലപ്പെടുത്തിയതെന്ന് കാട്ടി മകന്‍ അബ്ദുല്‍ നമീം ഖാന്‍ പോലിസില്‍ പരാതി നല്‍കി. ഞായാറാഴ്ച രാത്രിയാണ് സംഭവം.

തയ്യല്‍ക്കാരന്‍ തയ്ച്ച് നല്‍കിയ ഷര്‍ട്ട് ശരിയായ അളവിലാവത്താണ് പ്രകോപനത്തിലേക്ക് നയിച്ചത്. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വാക് തര്‍ക്കം ഉണ്ടാവുകയും സലീം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് നമീം ഖാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം, മരണത്തിന്റെ യഥാര്‍ഥകാരണം വ്യക്തമല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും റായ്ബറേലി എസ്പി ശ്ലോക് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലിസ് പറഞ്ഞു.




Next Story

RELATED STORIES

Share it