Sub Lead

ഇസ്‌ലാമിക രാജ്യങ്ങള്‍ യുഎസ്-ഇസ്രായേലി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം: അബ്ദുള്‍ മാലിക് അല്‍ഹൂത്തി

ഇസ്‌ലാമിക രാജ്യങ്ങള്‍ യുഎസ്-ഇസ്രായേലി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം: അബ്ദുള്‍ മാലിക് അല്‍ഹൂത്തി
X

സന്‍ആ: ഇസ്‌ലാമിക രാജ്യങ്ങള്‍ യുഎസ്-ഇസ്രായേലി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് യെമനിലെ ഹൂത്തികളുടെ പരമോന്നത നേതാവായ അബ്ദുള്‍ മാലിക് അല്‍ഹൂത്തി. ഇത് ഇസ്‌ലാമിക രാജ്യങ്ങളുടെ കൈവശമുള്ള പ്രധാന ആയുധമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളുടെ വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ യുഎസ് നേതൃത്വത്തിലുള്ള ലോകക്രമം ശ്രമിക്കുകയാണെന്നും എതിര്‍ക്കുന്നവര്‍ക്കെതിരേ ഉപരോധം പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫലസ്തീനിലെ വിമോചന പ്രസ്ഥാനങ്ങള്‍ക്കുള്ള പിന്തുണ യെമന്‍ തുടരും. ഗസയിലെ വെടിനിര്‍ത്തല്‍ യെമന്‍ നിരീക്ഷിക്കുന്നുണ്ട്. ഇസ്രായേലിന്റെ ഭാഗത്തുനിന്നു തെറ്റായനടപടികളുണ്ടായാല്‍ യെമന്‍ സൈന്യം പ്രതികരിക്കും. യുഎസിനെയും ഇസ്രായേലിനെയും പിന്തുടരുന്നത് അറബികളെയും മുസ്‌ലിംകളെയും അടിമത്തത്തില്‍ നിര്‍ത്തുക മാത്രമേ ചെയ്യൂ. മുസ്‌ലിം ഉമ്മത്തിനെ നശിപ്പിച്ച് ഭൂമി തട്ടിയെടുക്കാനാണ് സയണിസ്റ്റുകള്‍ ശ്രമിക്കുന്നതെന്നും അബ്ദുള്‍ മാലിക് അല്‍ഹൂത്തി മുന്നറിയിപ്പ് നല്‍കി.

ഫലസ്തീനിന് നല്‍കിയ പിന്തുണയുമായി ബന്ധപ്പെട്ട് ഹൂത്തികളുടെ മാധ്യമവിഭാഗം അറബിക് ഭാഷയിലുള്ള ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'Yemen – Leadership, Army and People - Supports Palestine' എന്ന പേരിലാണ് പുസ്തകം.


Next Story

RELATED STORIES

Share it