- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിക്കെതിരേ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ ചുമത്തിയത് മതസ്പര്‍ധാ വകുപ്പ്; ഇസ് ലാമോഫോബിയയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
കോഴിക്കോട്: വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ എറണാകുളത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കേതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പി എച്ച് അനീഷിനെതിരേ ചുമത്തിയത് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന വകുപ്പ്. മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധമുണ്ടാവുമെന്ന് കരുതി ജില്ലയിലെ നിരവധി യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലിസ് കരുതല്‍ തടങ്കലിലെടുത്തിരുന്നു. ഇതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി എച്ച് അനീഷ് 'മോദി ഗോ ബാക്ക്' മുദ്രാവാക്യവുമായി കൊടി വീശി പ്രതിഷേധിച്ചത്. തുടര്‍ന്ന് പോലിസുകാര്‍ അനീഷിനെ മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണ് അനീഷിനെതിരേ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്ന വകുപ്പുള്ള 153 എ ചുമത്തിയത്. പോലിസ് നടപടിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. പി എച്ച് അനീഷ് മുസ് ലിമായതിനാലാണ് ഇത്തരമൊരു വകുപ്പ് ചുമത്തിയതെന്നും ഇതല്ലേ പിണറായിയുടെ സംഘി പോലിസേ, ഫസ്റ്റ് ക്ലാസ് ഇസ് ലാമോഫോബിയയെന്നും അദ്ദേഹം ചോദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
'ഇന്നലെ പ്രധാനമന്ത്രി എറണാകുളത്ത് എത്തുന്നു. പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധം ഉണ്ടാകാതിരിക്കുവാന്‍ ജില്ലയിലെ നിരവധി യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായി പൊലീസ് കരുതല്‍ തടവില്‍ വെക്കുന്നു. ശ്രദ്ധിക്കുക ഒറ്റ ഡി.വൈ.എഫ്.ഐക്കാരനെയും തടവിലാക്കുന്നില്ല, കാരണം അവര്‍ക്ക് മോദിയോട് പ്രതിഷേധം ഇല്ലല്ലോ!
നിരവധി പേരെ തടവിലാക്കിയിട്ടും, അനീഷ് പി.ച്ച് എന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ' മോദി ഗോ ബാക്ക്' മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് കൊടി വീശുന്നു. ശ്രദ്ധിക്കുക ബി.ജെ.പിക്കാര്‍ അനീഷിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുവാന്‍ പിണറായി പോലീസ് സൗകര്യം ചെയ്തു കൊടുക്കുന്നു.
ഏറ്റവും ക്രൂരമെന്ന് പറയട്ടെ അനീഷ് പി.എച്ചിന് എതിരെ 153 എ ചുമത്തുകയാണെന്ന് പോലീസ് എറണാകുളം എം.പി ഹൈബി ഈഡനെ അറിയിച്ചിരിക്കുന്നു....
എന്താണ് 153 എ ?
മതസ്പര്‍ദ്ധ ഉണ്ടാക്കുവാനുള്ള ശ്രമം....
നരേന്ദ്ര മോദിക്കെതിരെ അനീഷ് പി എച്ച് എന്ന യൂത്ത് കോണ്ഗ്രസുകാരന് യൂത്ത് കോണ്‍ഗ്രസ് കൊടി വീശി പ്രതിഷേധിച്ചാല്‍ അതില്‍ എവിടെയാണ് മതസ്പര്‍ദ്ധ? പോലിസിന്റെ മറുപടി, അനീഷ് പി.എച്ച് മുസ് ലിമാണ്. ... !
ഇതല്ലേ പിണറായിയുടെ സംഘി പോലീസേ, ഫസ്റ്റ് ക്ലാസ്സ് ഇസ് ലാമോഫോബിയ...!
വിജയന്റെ സ്ഥാനത്ത് വത്സന് കാണുമോ ഇത്ര ഇസ്ലാമോഫോബിയ? വിജയനേതാ വത്സനേതാ ?...'
RELATED STORIES
അയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMT