Sub Lead

അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലും വൈറ്റ്ഹൗസിന് പുറത്ത് മോദി വിരുദ്ധ പ്രതിഷേധം

മോദി തിരിച്ചുപോവുക, ഫാഷിസത്തില്‍നിന്ന് ഇന്ത്യയെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളും ഏന്തിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.

അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലും വൈറ്റ്ഹൗസിന് പുറത്ത് മോദി വിരുദ്ധ പ്രതിഷേധം
X

വാഷിങ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലും വൈറ്റ്ഹൗസിന് പുറത്ത് മോദി വിരുദ്ധ പ്രതിഷേധം. വൈറ്റ് ഹൗസിന് മുന്‍പിലെ ലാഫൈറ്റ് സ്‌ക്വയറില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി പേരാണ് അണിനിരന്നത്. മോദി തിരിച്ചുപോവുക, ഫാഷിസത്തില്‍നിന്ന് ഇന്ത്യയെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളും ഏന്തിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരായ പീഡനം, കര്‍ഷകദ്രോഹ നടപടികള്‍, കശ്മീരിലെ അടിച്ചമര്‍ത്തല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബാനറുകള്‍ ഉയര്‍ത്തിയത്. മനുഷ്യാവകാശങ്ങള്‍ അമേരിക്കന്‍ വിദേശനയത്തിന്റെ കേന്ദ്ര സവിശേഷതയാക്കി മാറ്റുമെന്ന ബൈഡന്റെ പ്രചാരണ വാഗ്ദാനം പാലിക്കാന്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. 2014ല്‍ അധികാരത്തിലേറിയത് മുതല്‍ മോദി അഭൂതപൂര്‍വമായ മത ധ്രുവീകരണത്തിന് നേതൃത്വം നല്‍കിയതായും പ്രതിഷേധക്കാര്‍ ആരോപിച്ചു.

വ്യാഴാഴ്ചയാണ് മോദി യുഎസിലെത്തിയത്. വെള്ളിയാഴ്ച ജോ ബൈഡനും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബൈഡന്‍ യുഎസ് പ്രസിഡന്റായി അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിത്. കൊവിഡ്, കാലാവസ്ഥാ വ്യതിയാനം, സ്വതന്ത്രവും തുറന്നതുമായ ഇന്തോപസഫിക് പ്രദേശം നിലനിര്‍ത്തുന്നതുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയെ മോദി അഭിസംബോധന ചെയ്യും.

Next Story

RELATED STORIES

Share it