Sub Lead

പുരാവസ്തു തട്ടിപ്പുകേസ്: സകല രേഖകളും കൈമാറിയെന്ന് സുധാകരന്‍; ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

പുരാവസ്തു തട്ടിപ്പുകേസ്: സകല രേഖകളും കൈമാറിയെന്ന് സുധാകരന്‍; ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
X

കൊച്ചി: മോണ്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ചോദിച്ച സകല രേഖകളും കൈമാറിയെന്നും ഒന്നും മറക്കാനും ഒളിക്കാനുമില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി വിളിപ്പിച്ചാലും ഇഡിയുടെ മുന്‍പാകെ ഹാജരാവും. ചോദ്യങ്ങള്‍ക്കെല്ലാം ലളിതമായ ഭാഷയില്‍ മറുപടി പറഞ്ഞു. ചോദിച്ച സകല രേഖകളും കൈമാറി. ബാങ്കിന്റെ രേഖകള്‍, വീട്, സ്ഥലം തുടങ്ങിയവയുടെ രേഖകള്‍ എല്ലാം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡ്ഢിത്തം പറയുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. നികുതി അടച്ചിട്ടുണ്ടോ എന്നതല്ല എന്ത് സര്‍വീസിലാണ് മാസപ്പടി കൈപ്പറ്റിയതെന്നാണ് ചോദ്യം. വിവരമില്ലാത്ത മുഖ്യമന്ത്രിക്കു കീഴില്‍ ജീവിക്കുന്നത് തന്നെ നാണക്കേടാണെന്നും സുധാകരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it