Sub Lead

ഇസ് ലാമോഫോബിയയും മാനസിക പീഡനവുമെന്ന് ആരോപണം; ബെംഗളൂരുവിലെ ആപ്പിള്‍ ജീവനക്കാരന്‍ രാജിവച്ചു

ഇസ് ലാമോഫോബിയയും മാനസിക പീഡനവുമെന്ന് ആരോപണം; ബെംഗളൂരുവിലെ ആപ്പിള്‍ ജീവനക്കാരന്‍ രാജിവച്ചു
X

ബെംഗളൂരു: ഇസ്‌ലാമോഫോബിയയും മാനസിക പീഡനവും കാരണമാണ് ആപ്പിളില്‍ നിന്ന് രാജിവച്ചതെന്ന് വെളിപ്പെടുത്തി മുസ് ലിം യുവാവ്. ആപ്പിളിനൊപ്പം 11 വര്‍ഷം ജോലി ചെയ്ത ഖാലിദ് പര്‍വേസാണ് ബെംഗളൂരിലെ ജോലി രാജിവച്ചതിന്റെ കാരണം ലിങ്ക്ഡ് ഇനിലൂടെ അറിയിച്ചത്.മാനസിക പീഡനം, മോശം ഭാഷ, മോശം പെരുമാറ്റം, ഇസ് ലാമോഫോബിക് അഭിപ്രായങ്ങള്‍ തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ച് ആപ്പിളിന്റെ ഹ്യൂമന്‍ റിസോഴ്‌സ് (എച്ച്ആര്‍) ഡിപ്പാര്‍ട്ട്‌മെന്റിന് പരാതി നല്‍കിയെങ്കിലും പരിഹാരം കണ്ടില്ലെന്നും പര്‍വേസ് ആരോപിച്ചു. സമാന സംഭവങ്ങള്‍ തടയുന്നതിന് നടപടി ആവശ്യപ്പെട്ട് എച്ച്ആറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, രണ്ട് മാസത്തിനു ശേഷം എംപ്ലോയീസ് റിലേഷന്‍സ് (ER) ടീം പര്‍വേസിന്റെ മാനസികാരോഗ്യത്തെയും കുടുംബ പ്രശ്‌നങ്ങളെയും പരിഹസിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. ജീവനക്കാരന്‍ ഉന്നയിക്കുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനുപകരം കമ്പനിയുടെയും മാനേജ്‌മെന്റിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ് ഇആര്‍ എക്‌സിക്യൂട്ടീവ് കൂടുതല്‍ ശ്രദ്ധിച്ചതെന്നത് അത്ഭുതപ്പെടുത്തി. തന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തന്റെ ജോലിയുടെ അനന്തരഫലമാണെന്ന് അംഗീകരിക്കാന്‍ ആപ്പിളിന് കഴിയാതായതോടെ താന്‍ ഇകഴ്ത്തപ്പെട്ടു.

തന്റെ മാനസികാരോഗ്യം വഷളാകാന്‍ സാധ്യതയുള്ളതിനെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിച്ചപ്പോള്‍, ജോലി ചെയ്യാനുള്ള ഫിറ്റ്‌നസ് പരിശോധിക്കാനും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരാനുമാണ് നിര്‍ബന്ധിച്ചത്. താന്‍ അനുഭവിച്ച ഇസ്‌ലാമോഫോബിക് അഭിപ്രായങ്ങളെക്കുറിച്ച്, മറ്റ് ജീവനക്കാരില്‍ നിന്ന് അവയ്ക്ക് സാധൂകരണമില്ലെന്ന് ഉറപ്പിച്ച് ഇആര്‍ വിഭാഗം തന്റെ വാക്കുകള്‍ തള്ളിയെന്നും പര്‍വേസ് ആരോപിച്ചു. എന്നാല്‍, പര്‍വേസിന്റെ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ ആപ്പിള്‍ ഇതുവരെ തയ്യാറായിട്ടില്ല.

Next Story

RELATED STORIES

Share it