Sub Lead

തുര്‍ക്കിക്കും അര്‍മേനിയക്കുമിടയിലെ മഞ്ഞുരുകുമോ?

ഉപാധികളില്ലാതെ തുര്‍ക്കിയുമായി അനുരഞ്ജനത്തിന് തയ്യാറാണെന്ന് വീണ്ടും അര്‍മേനിയന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നിക്കോള്‍ പാഷിന്യാന്‍ അടുത്തിടെ പ്രഖ്യാപിച്ചതോടെയാണ് പതിറ്റാണ്ട് നീണ്ട വൈര്യത്തിന് അറുതിയാവുമെന്ന പ്രതീക്ഷ നാമ്പിട്ടത്.

തുര്‍ക്കിക്കും അര്‍മേനിയക്കുമിടയിലെ മഞ്ഞുരുകുമോ?
X

ആങ്കറ: പതിറ്റാണ്ടുകള്‍ നീണ്ട വൈര്യത്തിനും ശത്രുതയ്ക്കും വിരാമമിട്ട് നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ തയ്യാറാണെന്ന സൂചന നല്‍കി അര്‍മേനിയയും തുര്‍ക്കിയും. ഉപാധികളില്ലാതെ തുര്‍ക്കിയുമായി അനുരഞ്ജനത്തിന് തയ്യാറാണെന്ന് വീണ്ടും അര്‍മേനിയന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നിക്കോള്‍ പാഷിന്യാന്‍ അടുത്തിടെ പ്രഖ്യാപിച്ചതോടെയാണ് പതിറ്റാണ്ട് നീണ്ട വൈര്യത്തിന് അറുതിയാവുമെന്ന പ്രതീക്ഷ നാമ്പിട്ടത്. ഇരു രാജ്യങ്ങളും അതിര്‍ത്തികള്‍ കൊട്ടിയടച്ചിട്ട് നാലു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്.

ഈ ദിശയിലേക്ക് നീങ്ങാനുള്ള അര്‍മേനിയയുടെ സന്നദ്ധത പ്രഖ്യാപിച്ചാല്‍ ക്രമേണ ബന്ധം സാധാരണ നിലയിലാക്കാന്‍ ആങ്കറയ്ക്ക് പ്രവര്‍ത്തിക്കാനാവുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ അറിയിക്കുകയായിരുന്നു.

ഒന്നാം ലോകമഹായുദ്ധസമയത്ത് ഉസ്മാനിയ സാമ്രാജ്യം അര്‍മേനിയക്കാരെ കൂട്ടക്കൊല ചെയ്‌തെന്ന ആരോപണത്തെചൊല്ലിയുള്ള തര്‍ക്കമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെടുന്നതില്‍ കലാശിച്ചത്.

കഴിഞ്ഞ വര്‍ഷം നാഗോര്‍നോ-കറാബഖ് മേഖലയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ അസര്‍ബൈജാന് തുര്‍ക്കിയുടെ സൈനിക പിന്തുണ നല്‍കിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരുന്നു.

Next Story

RELATED STORIES

Share it