- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അരിയിൽ ഷുക്കൂർ വധം: പി ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന് വെളിപ്പെടുത്തൽ
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി കണ്ണൂരിലെ അഭിഭാഷകൻ ടി പി ഹരീന്ദ്രൻ. പി ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നാണ് വെളിപ്പെടുത്തൽ.അന്നത്തെ ജില്ലാ പോലീസ് മേധാവിയെ വിളിച്ചു ഇക്കാര്യം നിർദേശിച്ചുവെന്നും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തി എന്നും അഭിഭാഷകൻ വ്യക്തമാക്കി. ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരേ കൊലക്കുറ്റം, ഗൂഢാലോചന വകുപ്പുകള്‍ ചുമത്തണമെന്ന് താന്‍ നിയമോപദേശം നല്‍കിയിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടി ഇടപെട്ട് എസ്പിയെ വിളിച്ച് ഇതിന് തടയിട്ടെന്നുമാണ് അഡ്വ. ടി പി ഹരീന്ദ്രന്‍ പറയുന്നത്. ഷുക്കൂര്‍ വധത്തില്‍ പി ജയരാജനും അന്ന് കല്ല്യാശ്ശേരി എംഎല്‍എയായിരുന്ന ടി വി രാജേഷിനെതിരേയും കൊലപാതകം നടക്കുമെന്ന് അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന നിസ്സാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. അന്ന് കണ്ണൂര്‍ ഡിവൈഎസ്പിയായിരുന്ന പി സുകുമാരനാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. കുഞ്ഞാലിക്കുട്ടി നേരിട്ട് കണ്ണൂര്‍ എസ്പിയെ വിളിച്ചുപറഞ്ഞു. കൊലക്കുറ്റവും ഗുഢാലോചനയും ഒഴിവാക്കി ജയരാജനെ ചെറിയ വകുപ്പില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് പറഞ്ഞെന്നും അഡ്വ. ടി പി ഹരീന്ദ്രന്‍ പറഞ്ഞു.
അതേസമയം, അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ സഹായിച്ചെന്ന വാർത്ത തള്ളി മുസ്ലിം ലീഗ്. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേട്ടയാടൽ തുടരുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ലീഗ് നേതാവ് അബ്ദുൽ കരീം ചേലേരി പറഞ്ഞു. അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ നട്ടാൽ മുളക്കാത്ത നുണകളുമായി കണ്ണൂരിലെ ഒരു വക്കീൽ രംഗത്തുവന്നിരിക്കുകയാണല്ലോ? ഈ അപവാദം വക്കീൽ സ്വബോധത്തോടെ കൂടി പറഞ്ഞതായിരിക്കില്ല എന്നാണ് കരുതിയത്. എന്നാൽ 'മുസ്ലിം ലീഗിൻറെ പാവപ്പെട്ട അണികൾക്ക് 'എന്ന ക്യാപ്ഷനോട് കൂടി ഇതേ വക്കീൽ മണിക്കൂറുകൾക്ക് മുമ്പിട്ട എഫ്ബി പോസ്റ്റ് ശ്രദ്ധയിൽ പെട്ടതോടുകൂടി ഇതു സംബന്ധിച്ച് ഒരു പ്രതികരണം ആവശ്യമായി വന്നിരിക്കുന്നു. 2012 ഫെബ്രുവരി 20 നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ കാർ തടഞ്ഞു എന്ന വ്യാജ ആരോപണം ഉന്നയിച്ച് എം എസ് എഫ് നേതാവായ അരിയിൽ അബ്ദുൽ ഷുക്കൂറിനെ സിപിഎം കിങ്കരന്മാർ അറുകൊല ചെയ്തത്.അന്നുമുതൽ ഇന്നുവരെ ഷുക്കൂറിന്റെ കൊലപാതകികൾക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുള്ള നിയമ പോരാട്ടത്തിലാണ് മുസ്ലിം ലീഗ് . കുഞ്ഞാലിക്കുട്ടി സാഹിബിന്റെ കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾക്കും സഹായസഹകരണങ്ങൾക്കും അനുസരിച്ച് ഒട്ടേറെ നിയമ പോരാട്ടങ്ങളാണ് ഇക്കാര്യത്തിൽ ഷുക്കൂറിന്റെ കുടുംബവും മുസ്ലിം ലീഗും നടത്തിവരുന്നത് . സുപ്രീം കോടതിയിലടക്കം ലക്ഷക്കണക്കിന് രൂപ ചെലവ് ചെയ്ത് മുസ്ലിം ലീഗ് നടത്തുന്ന കേസിന്റെ സാമ്പത്തിക ചെലവ് വരെ നിർവ്വഹിച്ചത് മുസ്ലിം ലീഗും കുഞ്ഞാലിക്കുട്ടിയുമാണെന്ന് വക്കീലിന് അറിയില്ലെങ്കിലും മുസ്ലിം ലീഗ് പ്രവർത്തകർക്ക് അറിയാത്തതല്ല. അബ്ദുൽ കരീം ചേലേരി വ്യക്തമാക്കി.
RELATED STORIES
സമരം ശക്തമാക്കി കര്‍ഷകര്‍; ദല്ലേവാളിന്റെ നിരാഹാരസമരം 50 ദിവസം...
16 Jan 2025 5:54 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ആഴ്സണല്‍ രണ്ടില്‍; ന്യൂകാസിലും മുന്നോട്ട്
16 Jan 2025 5:34 AM GMTകൊക്കകോള, ഡെറ്റോള്‍, ഡാബ; കുംഭമേളയില്‍ കോടികള്‍ വരുമാനമുണ്ടാക്കാന്‍...
16 Jan 2025 5:33 AM GMTകോടതികളിലും ട്രൈബ്യൂണലുകളിലും പ്രത്യേകം ടോയ്ലറ്റ് സൗകര്യം...
16 Jan 2025 5:12 AM GMTനിലമ്പൂരില്‍ എസ്ഡിപിഐ ഹര്‍ത്താല്‍ പുരോഗമിക്കുന്നു
16 Jan 2025 4:55 AM GMTഇരിങ്ങാലക്കുട ചില്‍ഡ്രന്‍സ് ഹോമില്‍ 17കാരനെ ചുറ്റികകൊണ്ട്...
16 Jan 2025 4:34 AM GMT