Sub Lead

അറിയിപ്പ്' മികച്ച മലയാള സിനിമ, ജനപ്രിയ ചിത്രം 'നൻപകൽ നേരത്ത് മയക്കം'; സുവർണ്ണ ചകോരം 'ഉതാമ'യ്ക്ക്

അറിയിപ്പ് മികച്ച മലയാള സിനിമ, ജനപ്രിയ ചിത്രം നൻപകൽ നേരത്ത് മയക്കം; സുവർണ്ണ ചകോരം ഉതാമയ്ക്ക്
X

തിരുവനന്തപുരം: 27-ാംമത് ഐഎഫ്എഫ്കെയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം പുരസ്കാരം

സ്വന്തമാക്കി ബൊളീവിയൻ ചിത്രം 'ഉതാമ'. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പിനും ലഭിച്ചു. മമ്മൂട്ടി നായകനായി എത്തിയ നൻപകൽ നേരത്ത് മയക്കത്തിനാണ് പ്രേക്ഷക പുരസ്കാരം ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച സംവിധായകനുള്ള രജത ചകോരം തയ്‌ഫിനും ലഭിച്ചു.

മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം പി.എസ്.ഇന്ദുവിന് ലഭിച്ചു. പ്രത്യേക ജൂറി പരാമർശം എ പ്ലെയ്സ് ഓഫ് അവർ ഓണിന്. വാഗത സംവിധായകനുള്ള രജതചകോരം ഫിറോസ് ഘോറിക്ക് (ആലം) ലഭിച്ചു. നവാഗത സംവിധായകനുള്ള കെ.ആർ മോഹൻ പുരസ്കാരം സിദ്ധാർഥ് ചൗഹാൻ (അമർ കോളനി). മികച്ച അന്താരാഷ്ട്ര സിനിമക്കുള്ള ഫിപ്രസി അവാർഡ് ഔവര്‍ ഹോമിന്.

റോമി മെയ്തി സംവിധാനം ചെയ്ത അവർ ഹോമിന് നെറ്റ്പാക് പുരസ്കാരവും അന്താരാഷ്ട്ര മത്സരവിഭാ​ഗത്തിലെ ഫിപ്രസ്കി പുരസ്കാരവും ലഭിച്ചു. ഇന്ദു വി.എസ് സംവിധാനം ചെയ്ത 19 1 എക്കാണ് മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്കാരം. അമർ കോളനിയിലൂടെ സിദ്ധാർത്ഥ് ചൗഹാൻ എഫ്.എഫ്.എസ്.ഐ-കെ.ആര്‍.മോഹനന്‍ പുരസ്കാരം കരസ്ഥമാക്കി.

ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് സമ്മാനിച്ചു. പത്ത് ലക്ഷംരൂപയാണ് പുരസ്കാരത്തുക. പുരസ്കാരങ്ങൾ സംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്തു.

ഡിസംബര്‍ 9 മുതല്‍ 16 വരെയായിരുന്ന മേളയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിച്ചു. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദര്‍ശനത്തിനും മേള വേദിയായി. 14 തിയറ്ററുകളിലായാണ് പ്രദര്‍ശനം നടന്നത്.

Next Story

RELATED STORIES

Share it