Sub Lead

'പണം പിരിക്കുന്നു, വൈകാരികത ചൂഷണം ചെയ്യുന്നു'; ലോറി ഉടമ മനാഫിനും ഈശ്വര്‍ മാല്‍പെയ്ക്കുമെതിരേ അര്‍ജുന്റെ കുടുംബം

പണം പിരിക്കുന്നു, വൈകാരികത ചൂഷണം ചെയ്യുന്നു; ലോറി ഉടമ മനാഫിനും ഈശ്വര്‍ മാല്‍പെയ്ക്കുമെതിരേ അര്‍ജുന്റെ കുടുംബം
X

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായി 72 ദിവസത്തിനു ശേഷം മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയ അര്‍ജുന്റെ കുടുംബം ലോറി ഉടമ മനാഫിനും മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പേയ്ക്കുമെതിരേ രംഗത്ത്. മനാഫ് പണം പിരിക്കുന്നുവെന്നും കുട്ടിയെ ദത്തെടുക്കുമെന്ന് പ്രചരിപ്പിക്കുന്നതായും കുടുംബം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മനാഫ് പറഞ്ഞ ചില കാര്യങ്ങള്‍ കാരണം സൈബര്‍ ആക്രമണം നേരിടുന്നുണ്ട്. മനാഫിന് ഇനിയാരും പണം കൊടുക്കരുത്. കാന്‍വാര്‍ എംഎല്‍എയും എസ് പിയും തന്നെ മനാഫിനെതിരേ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. മനാഫിനും ഈശ്വര്‍ മാല്‍പേയ്ക്കും യൂ ട്യൂബ് ചാനലുണ്ട്. തിരച്ചിലിന്റെയും മറ്റും ദൃശ്യങ്ങള്‍ യൂ ട്യൂബ് ചാനലില്‍ നല്‍കി കാഴ്ചക്കാരെ കൂട്ടാന്‍ നാടകം നടത്തുന്നു. പലഘട്ടത്തിലായി പലരും കുടുംബത്തിന്റെ വൈകാരികത മാര്‍ക്കറ്റ് ചെയ്തു. അര്‍ജുനെ കണ്ടെത്തിയശേഷം അഞ്ജു നടത്തിയ പ്രതികരണത്തില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്ന് സഹോദരീ ഭര്‍ത്താവ് ജിതിന്‍ ആരോപിച്ചു. ഇത്തരത്തില്‍ വൈകാരികമായ മാര്‍ക്കറ്റിങ് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. മനാഫിനെതിരേ കൂടുതല്‍ തെളിവുകള്‍ കൈവശമുണ്ട്. ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിന് ഉള്‍പ്പെടെ കാലതാമസം ഉണ്ടായി. എന്നാല്‍, കൂടുതല്‍ വിവാദങ്ങളിലേക്കൊന്നും കടക്കുന്നില്ല. കെസി വേണുഗോപാലിനെ നേരിട്ട് ബന്ധപ്പെട്ടാണ് തിരച്ചില്‍ വീണ്ടും തുടങ്ങുമെന്ന ഉറപ്പ് ലഭിച്ചത്. തുടര്‍ന്നാണ് രണ്ടാം ഘട്ട തിരച്ചില്‍ തുടങ്ങിയത്. നേവിയും ഈശ്വര്‍ മല്‍പെയും ചേര്‍ന്നുള്ള ഡൈവിങ് തെരച്ചില്‍ മാത്രമാണ് രണ്ടാം ഘട്ടത്തില്‍ നടന്നത്. ഒരു തുള്ളി കളങ്കം ഇല്ലാതെയാണ് ഞങ്ങള്‍ അവിടെ നിന്നത്. മാല്‍പേയും മനാഫും നാടകം കളിച്ചു. തുടര്‍ന്ന് ആദ്യ രണ്ടു ദിവസം നഷ്ടം ആയി. എംഎല്‍എയ്ക്കും എസ്പിക്കും കാര്യം മനസ്സിലായി. മനാഫിനും യുട്യൂബ് ചാനലുണ്ട്. പ്രേക്ഷകരുടെ എണ്ണമാണ് അവരുടെ ചര്‍ച്ച. ഇതെല്ലാം നാടകമാണെന്നും ജിതിന്‍ ആരോപിച്ചു.

അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍, പിതാവ് പ്രേമന്‍, മാതാവ് ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരന്‍ എന്നിവരാണ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി വിശദീകരിച്ചത്. അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിന് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. ഇരു സര്‍ക്കാരുകളുടെയും ശ്രമത്തിന്റെയും ഫലമായാണ് അര്‍ജുനെ കിട്ടിയത്. അര്‍ജുന് 750000 രൂപ സാലറി ഉണ്ട് എന്നത് ഒരു വ്യക്തി തെറ്റായി പറഞ്ഞ് പരത്തി. ഇതിന്റെ പേരില്‍ രൂക്ഷമായ ആക്രമണമുണ്ടായി. പല കോണില്‍ നിന്നും ഫണ്ട് ശേഖരിക്കുന്നു. ആ ഫണ്ട് ഞങ്ങള്‍ക്ക് വേണ്ട. വൈകാരികത ചൂഷണം ചെയ്യുന്നതില്‍ നിന്നും പിന്‍മാറണം.

അര്‍ജുന്റെ കുട്ടിയെ വളര്‍ത്തുമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. മനാഫാണ് ഇതിനു പിന്നില്‍. ഫണ്ട് പിരിക്കാനുള്ള ശ്രമത്തില്‍ പലരും വീണു പോവുകയാണ്. അര്‍ജുന്‍ നഷ്ടപ്പെട്ടുവെന്നത് യഥാര്‍ഥ്യമാണ്. അതിന്റെ പേരില്‍ പിച്ച തെണ്ടേണ്ട അവസ്ഥയില്ല. അത് ആ വ്യക്തി മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത്. ഞങ്ങളുടെ ദാരിദ്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുന്നു. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് പണം കിട്ടട്ടെ. ചില ആളുകള്‍ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ട് വരുകയാണെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു. ഈ വ്യക്തിയുടെ കൂടെ വന്ന സംഘം ആയി 2000 രൂപ തന്നു. അതും പ്രചരിപ്പിക്കുകയാണ്. അര്‍ജുന്റെ ബൈക്ക് നേരത്തേ നന്നാക്കാന്‍ കൊടുത്തിരുന്നു. അത് നന്നാക്കിയത് മനാഫ് ആണെന്ന് പ്രചരിപ്പിച്ചു. അതും യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയാണ്. ഞങ്ങളുടെ വൈകാരികത ചൂഷണം ചെയ്യരുത്. ഇനിയും ഇത് തുടര്‍ന്നാല്‍ പ്രതികരിക്കും. തിരച്ചില്‍ ഘട്ടത്തില്‍ അമ്മയുടെ വൈകാരികത ചൂഷണം ചെയ്തു. അമ്മയുടെ പ്രതികരണം ലൈവായി കൊടുത്തെന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it