Sub Lead

സുഡാനില്‍ സിവിലിയന്‍ സര്‍ക്കാര്‍ പുനസ്ഥാപിക്കാന്‍ ഒരുക്കമെന്ന് സൈന്യം

രാജ്യത്ത് സിവിലിയന്‍ ഭരണകൂടത്തെ പുനസ്ഥാപിക്കാനുള്ള നടപടികളുണ്ടാകണമെന്നാണ് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.

സുഡാനില്‍ സിവിലിയന്‍ സര്‍ക്കാര്‍ പുനസ്ഥാപിക്കാന്‍ ഒരുക്കമെന്ന് സൈന്യം
X

ഖാര്‍ത്തും: സുഡാനില്‍ എത്രയും പെട്ടെന്ന് ജനകീയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് സൈനിക ഭരണാധികാരി ജനറല്‍ അബ്ദുല്‍ ഫതഹ് അല്‍ ബുര്‍ഹാന്‍ പറഞ്ഞതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. രാജ്യത്ത് സൈനിക അട്ടിമറി നടത്തുകയും നേതാക്കളെ തടവിലാക്കുകയും ചെയ്തതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം നടന്നു വരികയാണ്. പ്രതിഷേധക്കാര്‍ക്കെതിരേ സൈനിക നടപടിയുണ്ടായതിനെ തുടര്‍ന്ന് ഖാര്‍ത്തൂമിലടക്കം നിരവധി പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് യുഎന്‍ വിഷയത്തില്‍ ഇടപെട്ട് രാജ്യത്ത് ക്രമസമാധാനം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സൈനിക ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.


ഇതിനിടെ സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട പ്രധാന മന്ത്രി ഹംദൂഖ് ഉള്‍പ്പെടേയുള്ള നേതാക്കളെ ഉടന്‍ ജയില്‍ മോചിതരാക്കണമെന്ന് അമേരിക്ക, അബ്ദുല്‍ ഫതഹ് അല്‍ ബുര്‍ഹാനോട് ആവശ്യപ്പെട്ടിരുന്നു. സൈനിക അട്ടിമറി എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് രാജ്യത്ത് സിവിലിയന്‍ ഭരണകൂടത്തെ പുനസ്ഥാപിക്കാനുള്ള നടപടികളുണ്ടാകണമെന്നാണ് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.


സുഡാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഐക്യ രാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ ശ്രമം നടന്നു വരികയാണ്. ഒക്ടോബര്‍ 25നാണ് ഇടക്കാല സര്‍ക്കാറിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചടക്കിയത്. പുറത്താക്കപ്പെട്ട ഇടക്കാല സര്‍ക്കാറിനെ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് യുഎന്‍ പ്രത്യേക ദൂതന്‍ വോള്‍ക്കാര്‍ പെര്‍ത്താസിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്.

Next Story

RELATED STORIES

Share it