Sub Lead

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സംസ്ഥാന വ്യാപക പ്രതിഷേധം, സംഘര്‍ഷം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സംസ്ഥാന വ്യാപക പ്രതിഷേധം, സംഘര്‍ഷം
X

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഏറ്റുമുട്ടി. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജോമോന്‍ ജോസ്, വിജില്‍ മോഹനന്‍,വി രാഹുല്‍,വി പി അബ്ദുല്‍ റഷീദ്,നിമിഷ വിപിന്‍ദാസ്,സുധീഷ് വെള്ളച്ചാല്‍, പ്രിനില്‍ മതുക്കോത്ത്, മിഥുന്‍ മാറോളി,വിജിത്ത് നീലാഞ്ചേരി, ജീന ഷൈജു,നിധിന്‍ കോമത്ത്, അതുല്‍ എം സി, നിധിന്‍ നടുവനാട്, രാഹുല്‍ പുത്തന്‍ പുരയില്‍, വരുണ്‍ സിവി, അര്‍ജുന്‍ സി കെ, പ്രകീര്‍ത്ത് മുണ്ടേരി, ആകര്‍ഷ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് പോലിസ് സ്‌റ്റേഷനിലേക്കും മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ വി രാഹുല്‍, അഡ്വ. വി പി അബ്ദുര്‍ റഷീദ്, നിമിഷ വിപിന്‍ദാസ്, കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുല്‍ എം സി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ സുധീഷ് വെള്ളച്ചാല്‍, റിന്‍സ് മാനുവല്‍, മഹിത മോഹന്‍, പ്രിനില്‍ മതുക്കോത്ത്, മിഥുന്‍ മാറോളി, വിജിത്ത് നീലാഞ്ചേരി, നിധീഷ് ചാലാട്, ജീന ഷൈജു, നിധിന്‍ കോമത്ത്,എബിന്‍ സാബൂസ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്മാരായ വരുണ്‍ എം കെ, രാഹുല്‍ പുത്തന്‍ പുരയില്‍, പ്രിന്‍സ് പി ജോര്‍ജ്ജ്, അമല്‍ കുറ്റിയാട്ടൂര്‍, നിധിന്‍ പി വി, ഷജില്‍ കെ, നവനീത് നാരായണന്‍ നേതൃത്വം നല്‍കി. പാലക്കാട് സൗത്ത്, കൊല്ലം ഈസ്റ്റ് സ്റ്റേഷനുകളിലേക്കും മാര്‍ച്ച് നടത്തി.

രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പോലിസ് വാഹനം തടഞ്ഞ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ചാണ് നീക്കിയത്. പാലക്കാട് ടൗണ്‍ സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. സ്‌റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് സ്‌റ്റേഷന്‍ ഉപരോധവും നടത്തി. പത്തനംതിട്ടയിലും മലപ്പുറത്തും കൊല്ലത്തും തൃശ്ശൂരിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പത്തനംതിട്ട അടൂരില്‍ ആന്റോ ആന്റണി എംപി അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കൊല്ലം ചന്ദനത്തോപ്പിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമുണ്ടായി. പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. മലപ്പുറത്ത് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിനെ അടക്കം പോലിസ് കസ്റ്റഡിയിലെടുത്ത് നീക്കി. റോഡ് ഉപരോധം തുടരുകയാണ്. അതിനിടെ, രാഹുലിനെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി. ജാമ്യപേക്ഷയില്‍ വാദം കേട്ട ശേഷം കോടതി വിധി പറയും.

Next Story

RELATED STORIES

Share it