- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അറസ്റ്റ് അപലപനീയം; മൗലാന കലീം സിദ്ദീഖിയെ ഉടന്‍ വിട്ടയക്കുക: ഇമാംസ് കൗണ്‍സില്‍
യുക്തിസഹമായ ഏകദൈവത്വവും മനുഷ്യസമത്വവും സാമൂഹിക നീതിയും ഉള്‍പ്പെട്ട ഇസ്‌ലാമിന്റെ മാനവിക സംസ്‌കാരം പരിചയപ്പെടുത്തി ജനങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വവും സൗഹാര്‍ദവും ഊട്ടി വളര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിലൂടെ ഇസ്‌ലാമോഫോബിയ വളര്‍ത്തി യുപി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള തന്ത്രമാണ് യോഗി പയറ്റുന്നത്.

ലക്‌നൗ: വിദേശ ഫണ്ട് ഉപയോഗിച്ച് മതം മാറ്റുന്നുവെന്ന് നുണ പ്രചാരണം നടത്തി യുപിയിലെ എടി എസ് അറസ്റ്റ് ചെയ്ത പ്രമുഖ പണ്ഡിതനും ഇസ്‌ലാമിക പ്രബോധകനുമായ മൗലാന കലീം സിദ്ദീഖിയെ എത്രയും വേഗം വിട്ടയച്ച് യോഗി സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ അധ്യക്ഷന്‍ മൗലാന അഹമ്മദ് ബെയ്ഗ് നദ്‌വി ആവശ്യപ്പെട്ടു.
യുക്തിസഹമായ ഏകദൈവത്വവും മനുഷ്യസമത്വവും സാമൂഹിക നീതിയും ഉള്‍പ്പെട്ട ഇസ്‌ലാമിന്റെ മാനവിക സംസ്‌കാരം പരിചയപ്പെടുത്തി ജനങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വവും സൗഹാര്‍ദവും ഊട്ടി വളര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിലൂടെ ഇസ്‌ലാമോഫോബിയ വളര്‍ത്തി യുപി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള തന്ത്രമാണ് യോഗി പയറ്റുന്നത്.
മതപ്രബോധകരെയും നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുന്നവരെയും ജയിലിലടച്ച് ഭയപ്പെടുത്താനും നശിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് നാളുകളായി യുപിയില്‍ നടന്നുവരുന്നത്.
ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുനേരെയുള്ള നഗ്‌നമായ ഇത്തരം കൈയേറ്റങ്ങള്‍ക്കെതിരേ മൗനികളാവാതെ പ്രതികരിക്കേണ്ട ബാധ്യത മതേതര ജനതയ്ക്കുണ്ട്. മനുഷ്യദ്രോഹപരമായ പ്രത്യയശാസ്ത്രങ്ങള്‍ക്കു മുമ്പില്‍ മാനവികതയുടെ പക്ഷത്തുനിന്ന് സംവാദം ഉയര്‍ത്തുന്ന ഇസ്‌ലാമിനെ ജയിലിലടച്ചും ഭയപ്പെടുത്തിയും നശിപ്പിച്ചു കളയാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണ്.
അന്യായമായ ഈ അറസ്റ്റിനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണമെന്നും നീതിയുടെ പക്ഷത്തു നില്‍ക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
RELATED STORIES
തമിഴ്നാട്ടില് വീണ്ടും ദുരഭിമാനക്കൊല; ഇതരജാതിയില്പ്പെട്ട യുവാവുമായി...
2 April 2025 6:11 PM GMTഗുജറാത്തില് യുദ്ധവിമാനം തകര്ന്നുവീണു; പൈലറ്റ് മരിച്ചു
2 April 2025 5:56 PM GMTവഖഫ് ഭേദഗതി ബില്; ഹിന്ദുക്കളല്ലാത്തവരെ കേന്ദ്രം ക്ഷേത്ര...
2 April 2025 5:18 PM GMTമുല്ലപ്പെരിയാര് ഡാമിനെക്കുറിച്ച് തെറ്റായ പ്രചരണം; എംമ്പുരാന്...
2 April 2025 4:49 PM GMTവഖഫ് ബില്; മുസ് ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം: കെ...
2 April 2025 4:40 PM GMTവഖ്ഫ് ഭേദഗതി ബില്ല് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ...
2 April 2025 11:23 AM GMT