- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വാതി മലിവാളിന്റെ പരാതി; കെജ്‌രിവാളിന്റെ സഹായി അറസ്റ്റില്‍
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുയുമായ സ്വാതി മലിവാളിനെ മര്‍ദിച്ചെന്ന പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തു. കെജ്രിവാളിന്റെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ജയിലില്‍നിന്നറങ്ങിയ മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ യാതൊരു പ്രകോപനവുമില്ലാതെ കരണത്തടിക്കുകയും മുടി കുത്തിപ്പിടിച്ച് വലിച്ചിഴച്ച് വയറ്റിലും നെഞ്ചത്തും ചവിട്ടിയെന്നുമായിരുന്നു സ്വാതിയുടെ മൊഴി. ഇക്കഴിഞ്ഞ മെയ് 13ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ കെജ് രിവാളിന്റെ വസതിയില്‍ ഡല്‍ഹി പോലിസും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തിയിരുന്നു. എന്നാല്‍ സ്വാതി ബിജെപി ഏജന്റാണെന്നും കെജ്‌രിവാളിന്റെ വീട്ടിലേക്ക് അയച്ചത് മനപൂര്‍വമാണെന്നുമാണ് എഎപിയുടെ വിശദീകരണം. സ്വാതി കെജ് രിവാളിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയതാണെന്നും അദ്ദേഹത്തെ ലക്ഷ്യമിട്ടെങ്കിലും വീട്ടിലില്ലാത്തതിനാലാണ് ബൈഭവ് കുമാറിനെ പ്രതിയാക്കിയതെന്നുമാണ് എഎപിയുടെ വാദം. മാത്രമല്ല, സംഭവ ദിവസം കെജ് രിവാളിന്റെ വീട്ടിലെത്തിയ സ്വാതി മലിവാള്‍ സുരക്ഷ ഉദ്യോഗസ്ഥനോട് കയര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളും എഎപി പുറത്തുവിട്ടിരുന്നു. ഇതിനുപുറമെ, വൈഭവ് കുമാറും സ്വാതിക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തുതകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.
RELATED STORIES
സീരിയല്‍ മേഖലയില്‍ സെന്‍സറിങ് വേണം: പി സതീദേവി
18 Nov 2024 5:31 AM GMTശെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടും: ബംഗ്ലാദേശ്
18 Nov 2024 4:45 AM GMTമൃതദേഹം സംസ്കരിച്ച് നാലാം ദിവസം പരേതന് തിരിച്ചെത്തി; മരണാനന്തര...
18 Nov 2024 4:30 AM GMTകമ്പനി മീറ്റിങ്ങില്‍ പങ്കെടുത്തില്ല; 99 ജീവനക്കാരെ പിരിച്ച് വിട്ട്...
18 Nov 2024 3:36 AM GMTയുവാവിനെ ആക്രമിച്ച് അഞ്ചരലക്ഷം കവര്‍ന്നു; സ്ത്രീയടക്കം രണ്ടു പേര്...
18 Nov 2024 3:16 AM GMTതൃപ്പൂണിത്തുറയില്‍ ബൈക്ക് പാലത്തില്‍ ഇടിച്ച് രണ്ട് പേര് മരിച്ചു
18 Nov 2024 3:09 AM GMT