Sub Lead

ഡല്‍ഹി പോലിസിനെ അയച്ച് മോദിയുടെ ചിത്രം വച്ചു; വേദി ഹൈജാക്ക് ചെയ്തതില്‍ പ്രതിഷേധിച്ച് പരിപാടി ബഹിഷ്‌കരിച്ച് കെജ്രിവാള്‍

ഡല്‍ഹി പോലിസിനെ അയച്ച് മോദിയുടെ ചിത്രം വച്ചു; വേദി ഹൈജാക്ക് ചെയ്തതില്‍ പ്രതിഷേധിച്ച് പരിപാടി ബഹിഷ്‌കരിച്ച് കെജ്രിവാള്‍
X

ന്യൂഡല്‍ഹി: പോസ്റ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നതായി റിപ്പോര്‍ട്ട്. പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയും കെജ്രിവാളിനൊപ്പം വിട്ടുനിന്നു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഡല്‍ഹി സര്‍ക്കാറിന്റെ പരിപാടി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് എഎപി മന്ത്രി പറഞ്ഞു.

പരിപാടിയുടെ ബാനറിലും പോസ്റ്ററുകളിലും ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും ഫോട്ടോ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം വേദിയിലെ ബാനറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും ഉള്‍പ്പെടുത്തി. ഡല്‍ഹി സര്‍ക്കാറിന്റെ പരിസ്ഥിതി, വനം വകുപ്പാണ് വന്മഹോത്സവം സംഘടിപ്പിച്ചത്. ലെഫ്. ഗവര്‍ണര്‍, മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്.

വേദി ഹൈജാക്ക് ചെയ്യാനും എല്‍ഇഡി സ്‌ക്രീന്‍ ബാനര്‍ കൊണ്ട് മറയ്ക്കാനും പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ച ബാനര്‍ സ്ഥാപിക്കാനും പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥരെ അയച്ചെന്ന് റായ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രിയും ലെഫ്. ഗവര്‍ണറുമാണ് പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ പരിപാടിയില്‍, പിഎംഒയുടെ നിര്‍ദ്ദേശപ്രകാരം പോലിസിനെ അയച്ച് വേദി ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. ബാനറുകളുടെ അന്തിമ രൂപരേഖ വ്യാഴാഴ്ച സര്‍ക്കാരിന് അയച്ചതായി ലെഫ്. ഗവര്‍ണര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്തിമ രൂപരേഖയില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരസ്പരം തീരുമാനിക്കേണ്ടതുണ്ടെന്ന് ഗവര്‍ണറുടെ ഓഫിസ് പ്രതികരിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും ഭട്ടി മൈന്‍സ് സന്ദര്‍ശിച്ചപ്പോള്‍ പ്രദേശത്തെ എംഎല്‍എയുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടും എംപിയെ ക്ഷണിച്ചില്ലെന്നും ഗവര്‍ണര്‍ ഓഫിസ് വ്യക്തമാക്കി. രണ്ട് മാസം മുമ്പ് പുതിയ ലെഫ്. ഗവര്‍ണര്‍ ചുമതലയേറ്റതിന് ശേഷം ദില്ലി സര്‍ക്കാറും ലെഫ്. ഗവര്‍ണറും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായി തുടരുകയാണ്. ഡല്‍ഹി എക്‌സൈസ് നയം 2021-22 സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ലെഫ്. ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിരുന്നു.

Next Story

RELATED STORIES

Share it