Sub Lead

ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ആര്യന്‍ ഖാന്‍

എല്ലാ വെള്ളിയാഴ്ചകളിലും സൗത്ത് മുംബൈയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിലെത്തി ഒപ്പിടാനായിരുന്നു ജാമ്യ വ്യവസ്ഥയില്‍ പറഞ്ഞിരുന്നത്

ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ആര്യന്‍ ഖാന്‍
X

മുംബൈ: ആഴ്ച തോറും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഒഫിസില്‍ ഹാജറാകണമെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടക്കുന്നതിനിടെ പിടിയിലായ ആര്യന്‍ ഖാന് ജാമ്യം നല്‍കുന്നതിന് വ്യവസ്ഥയായിരുന്നു ലഹരിവിരുദ്ധ ഏജന്‍സിയുടെ ഓഫിസില്‍ ആഴ്ചയിലൊരിക്കല്‍ എത്തണമെന്നത്.

എല്ലാ വെള്ളിയാഴ്ചകളിലും സൗത്ത് മുംബൈയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിലെത്തി ഒപ്പിടാനായിരുന്നു ജാമ്യ വ്യവസ്ഥയില്‍ പറഞ്ഞിരുന്നത്. ലഹരി ക്കേസിന്റെ അന്വേഷണം ഡല്‍ഹിയിലെ പ്രത്യേക അന്വഷണ സംഘത്തിന് കൈമാറിയ സ്ഥിതിക്ക് ജാമ്യ വവസ്ഥയില്‍ ഇളവ് നല്‍കണമെന്നാണ് അപ്പോള്‍ അപേക്ഷിച്ചിരിക്കുന്നത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിലെത്തുമ്പോഴെല്ലാം പോലിസ് സംരക്ഷണം ആവശ്യമായി വരുന്നത് വലിയ പ്രശ്‌നമാണെന്നും അപേക്ഷയില്‍ പറയുന്നു. വന്‍ തോതില്‍ മാധ്യമപ്പടയും ആരാധകരും ഓഫിസിന് മുന്നില്‍ തടിച്ചു കൂടുന്നതിനാല്‍ സുരക്ഷാ പ്രശ്‌നമുണ്ടെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it