Sub Lead

''അഷ്‌റഫിന്റെ മൃതദേഹത്തില്‍ പരിക്കില്ലെന്ന് പോലിസ് പറഞ്ഞു; പോയിക്കണ്ടപ്പോള്‍ ക്രൂര മര്‍ദ്ദനത്തിന്റെ പാടുകള്‍''; കര്‍ണാടകയിലെ മാധ്യമപ്രവര്‍ത്തകന്‍

അഷ്‌റഫിന്റെ മൃതദേഹത്തില്‍ പരിക്കില്ലെന്ന് പോലിസ് പറഞ്ഞു; പോയിക്കണ്ടപ്പോള്‍ ക്രൂര മര്‍ദ്ദനത്തിന്റെ പാടുകള്‍; കര്‍ണാടകയിലെ മാധ്യമപ്രവര്‍ത്തകന്‍
X

മംഗളൂരു: കര്‍ണാടകത്തിലെ മംഗളൂരുവില്‍ വയനാട് സ്വദേശി അഷ്‌റഫിനെ ബിജെപി നേതാക്കള്‍ അടക്കം അടങ്ങിയ സംഘം തല്ലിക്കൊന്നതില്‍ വെളിപ്പെടുത്തലുകളുമായി കര്‍ണാടകയിലെ മാധ്യമപ്രവര്‍ത്തകന്‍. വാര്‍ത്താഭാരതി പത്രത്തിന്റെ റിപോര്‍ട്ടറായ ഷബീര്‍ അഹമദാണ് വെളിപ്പെടുത്തല്‍ നടത്തിയത്. '' ഞായറാഴ്ച്ച തന്നെ കൊലപാതകത്തിന്റെ കാര്യം ഞങ്ങള്‍ അറിഞ്ഞു. ദൃക്‌സാക്ഷികള്‍ പറഞ്ഞു ഒരാളെ അടിച്ചുകൊന്നുവെന്ന്. ഞങ്ങള്‍ വാര്‍ത്ത ചെയ്യാന്‍ ഇരുന്നപ്പോള്‍ കമ്മീഷണര്‍ പറഞ്ഞു കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന്. നാട്ടുകാര്‍ക്ക് എല്ലാം അറിയാം ആരാണ് ചെയ്തത്, എന്തോണ് ചെയ്തത് എന്ന്. പക്ഷേ, പോലിസ് പറയുന്നില്ല. മൃതദേഹത്തില്‍ പരിക്കുകള്‍ ഇല്ലെന്നാണ് പോലിസ് പറഞ്ഞത്. പക്ഷേ, മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും പോയി മൃതദേഹം കണ്ടു. ആകെ മര്‍ദ്ദനമേറ്റ മൃതദേഹമാണ് കണ്ടത്. ആറു പേരെ അറസ്റ്റ് ചെയ്‌തെന്ന് രാത്രി പോലിസ് വിളിച്ചു പറഞ്ഞു. രാവിലെ പറഞ്ഞു 15 പേരെ അറസ്റ്റ് ചെയ്‌തെന്ന്. മരിച്ചയാളുടെ വീട്ടുകാരെ കാര്യം വിളിച്ചുപറഞ്ഞത് മംഗലാപുരം പോലിസാണ്. ഇവിടെ അത് മൂടിവയ്ക്കാന്‍ ശ്രമം നടന്നു. മാധ്യമങ്ങളുടെയും പൊതുപ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദം മൂലമാണ് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നത്. കൊലപാതകത്തിലെ മുഖ്യപ്രതി ബിജെപി കോര്‍പറേറ്റര്‍ സംഗീത നായിക്കിന്റെ ഭര്‍ത്താവ് രവീന്ദ്ര നായിക്കിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.''-അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it