Sub Lead

കാര്‍ഷിക പദ്ധതിയിലെ 10 കോടി അസം മുഖ്യമന്ത്രിയുടെ ഭാര്യ കൈപ്പറ്റി; തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

കാര്‍ഷിക പദ്ധതിയിലെ 10 കോടി അസം മുഖ്യമന്ത്രിയുടെ ഭാര്യ കൈപ്പറ്റി; തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ കര്‍ഷകരുടെ 10 കോടി കൈപ്പറ്റിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കിസാന്‍ സമ്പത്ത് യോജന പ്രകാരം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഗ്രാന്റായി ലഭിച്ച 10 കോടി രൂപയാണ് കൈപ്പറ്റിയതെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ആരോപിച്ചു. ഒരു മാധ്യമ കമ്പനിയുടെ ഉടമയായ റിനികി ഭൂയാന്‍ ശര്‍മ നാഗോണ്‍ ജില്ലയിലെ ദരിഗാജി ഗ്രാമത്തില്‍ 50 ബിഗാസ് കൃഷിഭൂമി വാങ്ങിയെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ ആ ഭൂമി വ്യവസായ ഭൂമിയാക്കി മാറ്റിയെന്നുമാണ് ആരോപണം. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തില്‍ നിന്നുള്ള ഗ്രാന്റിനായി അപേക്ഷിക്കുകയും 10 കോടി രൂപയുടെ ഗ്രാന്റ് ലഭിക്കുകയും ചെയ്തു. കിസാന്‍ സമ്പത്ത് യോജനയ്ക്ക് കീഴിലുള്ള ഗ്രാന്റാണ് നേടിയത്. ഭൂമി പിന്നീട് വ്യാവസായിക ഭൂമിയാക്കി മാറ്റുകയും പ്രൈഡ് ഈസ്റ്റ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാക്കുകയും ചെയ്‌തെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി കിസാന്‍ സമ്പത്ത് യോജനയ്ക്ക് കീഴില്‍ ഗ്രാന്റുകള്‍ ലഭിച്ച കമ്പനികളുടെ ലിസ്റ്റ് സഹിതമാണ് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയത്. പ്രൈഡ് ഈസ്റ്റ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഒരു വിനോദ കമ്പനിയാണെന്നാണ് അവരുടെ തന്നെ വെബ്‌സൈറ്റില്‍ പറയുന്നത്. കമ്പനീസ് ആക്റ്റ് 1956 പ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 100ലധികം സീരിയലുകള്‍ നിര്‍മ്മിച്ചതായും അഞ്ച് ചാനലുകള്‍ നടത്തുന്നതായും 12 വര്‍ഷം പഴക്കമുള്ള കമ്പനി അവകാശപ്പെടുന്നുണ്ട്. 'കര്‍ഷകര്‍ക്കായി സമര്‍പ്പിച്ച പദ്ധതിക്ക് അനുവദിച്ച പണം അസം മുഖ്യമന്ത്രിയുടെ ഭാര്യയുമായി ബന്ധപ്പെട്ട ഒരു കമ്പനിക്ക് ഗ്രാന്റായി വിതരണം ചെയ്തത് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള മാതൃകയാണോയെന്നും ഗൗരവ് വല്ലഭ് ചോദിച്ചു.

Next Story

RELATED STORIES

Share it