- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ് ലിംകളിലെ ജനനനിരക്ക് തടയാന്‍ 'പോപുലേഷന്‍ ആര്‍മി'യെ നിയോഗിക്കുമെന്ന് അസം മുഖ്യമന്ത്രി
ഗുവാഹത്തി: മുസ് ലിംകള്‍ കൂടുതലുള്ള പ്രദേശങ്ങളിലെ ജനനനിരക്ക് തടയാന്‍ 'പോപുലേഷന്‍ ആര്‍മി'യെ നിയോഗിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞു. മുസ് ലിം ഭൂരിപക്ഷ മേഖലകളില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ വിതരണം ചെയ്യാനും ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ലോവര്‍ അസമിലെ പ്രദേശങ്ങളിലേക്ക് ആയിരത്തോളം വരുന്ന സേനയെ അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ നിയന്ത്രണ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ നല്‍കുന്നതിനും ചാര്‍ ചപ്പോരിയില്‍ ആയിരത്തോളം യുവാക്കളെ അയക്കും.
ആശാ വര്‍ക്കര്‍(അംഗീകൃത സാമൂഹിക ആരോഗ്യ പ്രവര്‍ത്തകര്‍)മാരുടെ പ്രത്യേക തൊഴില്‍ സേന രൂപീകരിക്കാനും പദ്ധതിയുണ്ട്. ജനന നിയന്ത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഗര്‍ഭനിരോധന ഉറകള്‍ നല്‍കുന്നതിനും ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 2001 മുതല്‍ 2011 വരെ അസമിലെ ഹിന്ദുക്കളുടെ ജനസംഖ്യാ വര്‍ധനവ് 10 ശതമാനമായിരുന്നെങ്കില്‍ മുസ് ലിംകള്‍ക്കിടയില്‍ ഇത് 29 ശതമാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വലിയ വീടുകളും വാഹനങ്ങളും കുട്ടികള്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ആയിരിക്കുന്ന അസമിലെ ഹിന്ദുക്കളുടെ ജീവിതശൈലി മെച്ചപ്പെട്ടതായി അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത്തരമൊരു നിഗമനത്തില്‍ മുഖ്യമന്ത്രി എങ്ങനെയാണ് എത്തിയതെന്ന് വ്യക്തമാക്കിയില്ല.
നേരത്തേയും ജനസംഖ്യാ വര്‍ധനവിന്റെ പേരില്‍ മുസ് ലിംകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രകോപന പ്രസംഗങ്ങളുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ രംഗത്തെത്തിയിരുന്നു. സ്വമേധയാ വന്ധ്യംകരണം നടത്തല്‍, സര്‍ക്കാര്‍രിന്റെ ക്ഷേമപദ്ധതികള്‍ ലഭിക്കാന്‍ ദമ്പതികള്‍ക്ക് രണ്ട് ശിശു പരിധി നടപ്പാക്കല്‍ എന്നിവ ഇതിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്. എന്നാല്‍, ഈയിടെ പുറത്തുവന്ന ഔദ്യോഗിക രേഖകള്‍ പ്രകാരം അസമിലെ മുസ് ലിംകളിലെ ജനന നിരക്ക് കുറയുകയാണെന്ന് വ്യക്തമായിരുന്നു. മാത്രമല്ല, മതപരമായ കാരണങ്ങളല്ല ജനന നിരക്ക് കൂടാന്‍ കാരണമെന്നും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ കാരണങ്ങളാണെന്നും കണ്ടെത്തിയിരുന്നു.
Assam "Population Army" To Help Curb Birth Rate In Muslim-Majority Areas
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT