- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം; നയപ്രഖ്യാപനം രാവിലെ ഒമ്പതിന്
ഗവര്ണറുടെ നിലപാടില് പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്ത്താനാണ് സാധ്യത. രണ്ട് ഘട്ടമായി 14 ദിവസമാണ് സഭ ചേരുക. ലോകായുക്ത നിയമഭേദഗതി അടക്കമുള്ള വിവാദ വിഷയങ്ങള് സഭയില് ഉയര്ന്ന് വരും.
തിരുവനന്തപുരം: ഗവര്ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കം. നയപ്രഖ്യാപനപ്രസംഗത്തില് ഒപ്പിടാന് ഗവര്ണര് വിസമ്മതിച്ച ശേഷമുണ്ടായ പ്രതിസന്ധികള്ക്കിടെയാണ് സഭ സമ്മേളനം ആരംഭിക്കുന്നത്. ഒടുവില് ഗവര്ണ്ണറെ വിമര്ശിച്ച പൊതുഭരണ പ്രിന്സിപ്പല് സെക്രട്ടറിയെ മാറ്റിയാണ് സര്ക്കാര് അനുനയത്തിലെത്തിയത്. അതേസമയം, മന്ത്രിമാരുടെ പേഴ്സണല് സ്റ്റാഫിന്റെ പെന്ഷന് വിഷയത്തില് ഗവര്ണര് ഉന്നയിച്ച പ്രശ്നം ഇപ്പോഴും നിലനില്ക്കുകയാണ്.
ഗവര്ണറുടെ നിലപാടില് പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്ത്താനാണ് സാധ്യത. രണ്ട് ഘട്ടമായി 14 ദിവസമാണ് സഭ ചേരുക. ലോകായുക്ത നിയമഭേദഗതി അടക്കമുള്ള വിവാദ വിഷയങ്ങള് സഭയില് ഉയര്ന്ന് വരും.
ഗവര്ണ്ണറും സര്ക്കാരും തമ്മിലെ ഒത്തുകളിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം സഭയില് ആരോപണം ഉന്നയിക്കാന് സാധ്യതയുണ്ട്. സര്ക്കാര് ഇനി നടപ്പാക്കാന് പോകുന്ന പദ്ധതികള്ക്ക് ഊന്നല് നല്കിയായിരിക്കും നയപ്രഖ്യാപന പ്രഖ്യാപന പ്രസംഗം. സില്വര്ലൈനുമായി മുന്നോട്ട്പോകുമെന്ന പ്രഖ്യാപനം ഉണ്ടാകും. കേന്ദ്രത്തിനെതിരായ വിമര്ശനങ്ങളും ഉണ്ടാകാം. ഒന്പത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം. മാര്ച്ച് 11 നാണ് ബജറ്റ്. ലോകായുക്ത നിയമഭേദഗതി ഓര്ഡിനന്സ്, കെഎസ്ഇബി വിവാദം ഗവര്ണ്ണര് സര്ക്കാര് തര്ക്കം എന്നിവയൊക്കെ നിയമസഭയില് വലിയ ചര്ച്ചയാകും.
നയപ്രഖ്യാപന പ്രസംഗത്തില് ഒപ്പുവയ്ക്കാനുള്ള അനുനയ ചര്ച്ചക്കിടെ രാജ് ഭവനില് ഇന്നലെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു. നയപ്രഖ്യാപനം അംഗീകരിക്കില്ല. ഒപ്പിടില്ലെന്നു നിലപാടെടുത്ത ഗവര്ണര് ചില കാര്യങ്ങളില് വ്യക്തത വേണമെന്ന നിലപാടെടുത്തോടെ മുഖ്യമന്ത്രി നേരിട്ടെത്തി. ഒരു മണിയോടെ രാജ് ഭവനിലെത്തിയ മുഖ്യമന്ത്രിയും ഗവര്ണറുമായുള്ള കൂടിക്കാഴ്ച അരമണിക്കൂര് നീണ്ടു. ഗവര്ണര് ഭരണഘടന ബാധ്യത നിര്വ്വഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതല് സ്വീകരിച്ചത്. അഡീ.പിഎക്ക് നിയമന ശുപാര്ശ അംഗീകരിച്ച ശേഷം തന്റെ ഓഫീസിന് സര്ക്കാര് നല്കിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായി അവഹേളനമാണെന്ന് ഗവര്ണര് തുറന്നിടിച്ചു. നിയമനത്തിന്റെ വഴികള് എണ്ണിപ്പറയുന്നതിനിടെ മന്ത്രിമാരുടെ പേഴ്സണല് സ്റ്റാഫിലേക്ക് ഗവര്ണര് കടന്നു. പാര്ട്ടി കേഡര്മാരെ വളര്ത്താന് വേണ്ടിയാണ് മാനദണ്ഡങ്ങളില്ലാതുള്ള നിയമനവും പെന്ഷനുമെന്ന് ഗവര്ണര് പറഞ്ഞു.
പേഴ്സണ്ല് സ്റ്റാഫ് നിയമനങ്ങളില് ചടര്ച്ച നടത്താമെന്നായി മുഖ്യമന്ത്രി. ചര്ച്ചയല്ല തീരുമാനമാണ് വേണ്ടതെന്ന് ഗവര്ണര് നിലപാടെടുത്തു. ഭരണഘടന ബാധ്യതയും ഇതമായി കൂട്ടിക്കുഴക്കരുതെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തതോടെ ശബ്ദമുയര്ന്നു. ഒടുവില് പേഴ്സണല് സ്റ്റാഫ് വിഷയം പരിശോധിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയിറങ്ങി. രാജ് ഭവനിലും എകെജി സെന്റിലും തിരിക്കിട്ട ചര്ച്ചകള്. ഒടുവില് ഗര്ണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ് ഭവനെ അറിയിച്ച് പ്രശ്നം തണുപ്പിക്കാന് സര്ക്കാരിന് കഴിഞ്ഞു.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMT