Sub Lead

യുഎസില്‍ ചുഴലിക്കാറ്റും കാട്ടുതീയും; 32 മരണം, പത്ത് കോടി പേര്‍ ദുരന്തഭീഷണിയില്‍ (ചിത്രങ്ങള്‍-വീഡിയോ)

യുഎസില്‍ ചുഴലിക്കാറ്റും കാട്ടുതീയും; 32 മരണം, പത്ത് കോടി പേര്‍ ദുരന്തഭീഷണിയില്‍ (ചിത്രങ്ങള്‍-വീഡിയോ)
X

മിസിസിപ്പി(യുഎസ്): യുഎസിലെ വിവിധസംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റിലും കാട്ടുതീയിലും 32 പേര്‍ മരിച്ചു.

കന്‍സസ്, മിസിസിപ്പി, മിസോറി, ഓക്ക്‌ലഹോമ എന്നീ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റും കാട്ടുതീയുമുണ്ടായത്.


ചുഴലിക്കാറ്റ് മൂലം നൂറോളം പ്രദേശങ്ങളില്‍ കാട്ടുതീയുണ്ടായി. മണിക്കൂറില്‍ 130 കിലോമീറ്റര്‍ ആണിന്റെ കാറ്റിന്റെ വേഗം.


കന്‍സസില്‍ പൊടിക്കാറ്റ് വന്നതോടെയുണ്ടായ റോഡ് അപകടങ്ങളില്‍ എട്ട് പേര്‍ മരിച്ചു. 50 വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍ പെട്ടത്. മിസിസിപ്പിയില്‍ ആറു പേര്‍ മരിച്ചു. മൂന്നുപേരെ കാണാതായിട്ടുണ്ട്.


29 പേര്‍ക്ക് പരിക്കേറ്റതായി മിസിസിപ്പി ഗവര്‍ണര്‍ ടേറ്റ് റീവ്‌സ് അറിയിച്ചു. മിസോറിയില്‍ 12 പേരാണ് മരിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് വീട് തകര്‍ത്തതിനെ തുടര്‍ന്നാണ് ഒരാള്‍ മരിച്ചത്. യുഎസിലെ പത്തുകോടി പേര്‍ ദുരന്തഭീഷണിയിലാണെന്ന് അധികൃതര്‍ അറിയിച്ചു.







Next Story

RELATED STORIES

Share it