Sub Lead

ലബനാനില്‍ ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ഒരു സൈനികന്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ സ്ഥിരീകരണം

ലബനാനില്‍ ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
X

ബെയ്‌റൂത്ത്: ലെബനാനില്‍ കരയുദ്ധത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികരെ ഹിസ്ബുല്ല പോരാളികള്‍ കൊലപ്പെടുത്തിയതായും ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ട്. എന്നാല്‍, ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. 22 കാരനായ ക്യാപ്റ്റന്‍ ഐലാന്‍ ഇത്ഷാക് ഓസ്‌റ്റെസ്റ്റര്‍ ആണ് ബുധനാഴ്ച കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍, ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും സൈന്യം നല്‍കിയിട്ടില്ല. മാതാപിതാക്കളും ആറ് സഹോദരങ്ങളുമാണ് ഇയാള്‍ക്കുള്ളത്. ഇസ്രായേല്‍ സൈന്യം കരയുദ്ധം തുടങ്ങിയ ശേഷം തെക്കന്‍ ലെബനനില്‍ കൊല്ലപ്പെട്ട ആദ്യത്തെ സൈനികനാണിയാള്‍. തെക്കന്‍ അതിര്‍ത്തി ഗ്രാമത്തില്‍ നുഴഞ്ഞുകയറിയ ഇസ്രായേലി സൈനികരുമായി പോരാളികള്‍ ഏറ്റുമുട്ടല്‍ തുടരുന്നതായി ഹിസ്ബുല്ല പറഞ്ഞു. ചെറുത്തുനില്‍പ്പ് അതിന്റെ ഏറ്റവും ഉന്നതിയിലാണ് ഹിസ്ബുല്ല വക്താവ് മുഹമ്മദ് അബിഫ് മാധ്യമങ്ങളെ അറിയിച്ചു. ഇസ്രായേലി ശത്രു സേന ഏകദേശം 400 മീറ്റര്‍(യാര്‍ഡ്) ലെബനന്‍ അതിര്‍ത്തി ലംഘിച്ചതായും അദ്ദേഹം വ്യക്തമാക്കി. സൗത്ത് ലബനാനിലെ 20 ഗ്രാമങ്ങളിലും പട്ടണങ്ങളിലും ജനങ്ങളെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം ശ്രമിച്ചു.

ഇതിനിടെ, കോപ്പന്‍ഹേഗനിലെ ഇസ്രായേല്‍ എംബസിക്ക് സമീപം രണ്ട് സ്‌ഫോടനങ്ങളുണ്ടായി. ഗ്രനേഡുകള്‍ മൂലമുണ്ടായതാവാം പൊട്ടിത്തെറിയെന്ന് ഡാനിഷ് പോലിസ് വക്താവ് അറിയിച്ചു. ഇസ്രായേലിന്റെ ഡ്രോണ്‍ ആക്രമത്തില്‍ ലബനീസ് സൈനികന് പരിക്കേറ്റതായിലെബനാന്‍ സൈന്യം അറിയിച്ചു. ഇസ്രായേലിന്റെ ക്രൂയിസ് മിസൈലുകള്‍ക്കു നേരെ ആക്രമണം നടത്തിയതായി യെമനിലെ ഹൂത്തികള്‍ അവകാശപ്പെട്ടു. മൂന്ന് ക്രൂസ് 5 ക്രൂയിസ് മിസൈലുകളടക്കം ആക്രമിച്ചതായി സൈനിക വക്താവ് യഹസ്യ സരീ പ്രസ്താവനയില്‍ അറിയിച്ചു. മിസൈലുകള്‍ 'വിജയകരമായി അവരുടെ ലക്ഷ്യത്തില്‍' പതിച്ചെന്ന് അവകാശപ്പെട്ടെങ്കിലും എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ഇസ്രായേല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ, തെക്കന്‍ ഗസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 51 പേര്‍ കൊല്ലപ്പെട്ടു. യുദ്ധവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ കൊറിയക്കാരെ കൊണ്ടുവരാന്‍ ദക്ഷിണ കൊറിയ സൈനിക വിമാനം അയക്കാന്‍ ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബറിന് ശേഷം ലബനാനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 1,873 പേര്‍ കൊല്ലപ്പെടുകയും 9,134 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it