- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അതീഖുറഹ്മാനെ ഐംസിലേക്ക് മാറ്റി: നടപടി ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന്
ഗുരുതരമായ ഹൃദ്രോഗത്തെ തുടര്‍ന്ന് അത്യാസന്ന നിലയിലായിരുന്ന അതീഖുറഹ്മാനെ വിദ്ഗ്ദ്ദ ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ യുപി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല
ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനോടൊപ്പം ഹാത്രസിലേക്ക് സഞ്ചരിക്കുന്നതിനിടെ ഉത്തര്‍പ്രദേശ്് പോലിസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച കാംപസ് ഫ്രണ്ട് ദേശീയ ഭാരവാഹി അതീഖുറഹ്മാനെ വിദഗ്ദ്ധ ചികില്‍സയ്ക്കായി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. അലാഹാബാദ് ഹൈക്കോടതിയുടെ 48 മണിക്കൂര്‍ അന്ത്യശാസനയെ തുടര്‍ന്നാണ് യുപി ജയില്‍ വകുപ്പ് അതീഖുറഹ്മാനെ ഐംസിലേക്ക് കൊണ്ടുപോയത്. ഗുരുതരമായ ഹൃദ്രോഗത്തെ തുടര്‍ന്ന് അത്യാസന്ന നിലയിലായിരുന്ന അതീഖുറഹ്മാനെ വിദ്ഗ്ദ്ദ ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ യുപി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ 18ാം തിയ്യതി ഇതുസംബന്ധിച്ച് അലഹാബാദ് ഹൈക്കോടതിയില്‍ ബന്ധുക്കള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഫണ്ട് ലഭ്യമാകുന്ന മുറക്ക് അതീഖുറഹ്മാനെ ഐംസിലേക്ക് മാറ്റി ചികില്‍സ നല്‍കണമെന്ന് കോടതിയും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ യോഗി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. മധുര ജയിലില്‍ കഴിയുന്ന അതീഖുറഹ്മാന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഹൈക്കോടതിയെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് യുപി സര്‍ക്കാറിനെ കോടതി കടുത്തഭാഷയില്‍ വിമര്‍ശിച്ചു. അനാവശ്യകാര്യങ്ങള്‍ക്ക് ഫണ്ടുള്ള സര്‍ക്കാറിന്റെ കയ്യില്‍ ഒരു തടവുകാരനെ ചികില്‍സിക്കാന്‍ ഫണ്ടില്ലെന്നാണോ പറയുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. 48 മണിക്കൂറിനകം തടവുകാരനെ ചികില്‍സ ലഭ്യമാക്കിയ വിവരം കോടതിയില്‍ അറിയിക്കണമെന്നും ഹൈകോടതി ബഞ്ച് ആവശ്യപ്പെട്ടു. 2020 ഒക്ടോബര്‍ അഞ്ചിനാണ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനോടൊപ്പം അതീഖു റഹ്മാന്‍ പോലിസിന്റെ പിടിയിലാകുന്നത്. ഹാത്രസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭത്തെ തുടര്‍ന്നാണ് കാംപസ് ഫ്രണ്ട് ഭാരവാഹിയായ അതീഖ് റഹ്മാന്‍ മാധ്യമപ്രവര്‍ത്തകനോടൊപ്പം സ്ഥലം സന്ദര്‍ശിക്കന്‍ പുറപ്പെട്ടത്ത്. ഹത്രസില്‍ വംശീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന വ്യാജകുറ്റം ചുമത്തിയാണ് ഇവരെ ജയിലിലടച്ചത്. ഇന്ന് രാവിലെ എഴുമണിക്ക് അതീഖുറഹ്മാന്റെ ബന്ധുക്കളെ ജയിലധികൃതര്‍ വിളിച്ചാണ് ഐംസിലേക്ക് കൊണ്ടുപോകുകയാണെന്ന വിവിരം അറിയിച്ചത്. അദ്ദേഹത്തെ ബന്ധുക്കള്‍ക്ക് കാണാന്‍ സാധിച്ചിട്ടില്ല. ഭീമാ കൊറേഗാവ് കേസിലെ പ്രതിയായിരുന്ന സറ്റാന്‍ സ്വാമി കസ്റ്റഡിയില്‍ കൊല്ലപ്പെട്ട പോലെ അതീഖുറഹ്മാനെ അപായപ്പെടുത്തുന്ന വിധം നിരുത്തരവാദപരമായാണ് യുപി ജയിലധികൃതര്‍ പെരുമാറുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു.അതീഖുറഹ്മാന് ഐംസില്‍ കൊണ്ടുപോയി ഹൃദയത്തിന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഒക്ടോബര്‍ 10ന് മഥുര ജയില്‍ ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച് ജയിലധികൃതര്‍ സര്‍ക്കാറിനോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഈ തുക കൈമാറാതെ സര്‍ക്കാര്‍ സര്‍ജറി വൈകിപ്പിക്കുകയായിരുന്നു.
RELATED STORIES
പാലക്കാടിന്റെ സമധാനന്തരീക്ഷം തകര്ക്കാന് സംഘ്പരിവാര് നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTഡിവൈഎഫ്ഐ മുന് നേതാവ് ബിജെപിയിലേക്ക്
18 Dec 2024 9:28 AM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്മാരുടെ ലൈസന്സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്ഥികള് മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്ഥികള്ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMT