- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എടിഎം തകരാര്‍: 9,000 രൂപ നഷ്ടമായ കോഴിക്കോട് സ്വദേശിക്ക് 36,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഓംബുഡ്‌സ്മാന്‍
2020 നവംബറിലാണ് കുറ്റിയാടി വേളം ശാന്തിനഗറിലെ ഒതയോത്ത് വാരിദിന് പണം നഷ്ടമായത്. കുറ്റിയാടിയിലെ സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍നിന്ന് 9000 രൂപ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പണം ലഭിച്ചിരുന്നില്ല. എന്നാല്‍, അത്രയും തുക അക്കൗണ്ടില്‍നിന്ന് കുറവുവന്നതായി മൊബൈല്‍ സന്ദേശവും ലഭിച്ചു.

കുറ്റിയാടി: എടിഎം തകരാര്‍ മൂലം 9000 രൂപ നഷ്ടമായ ഇടപാടുകാരന് ഓംബുഡ്‌സ്മാന്‍ ഇടപെട്ട് നഷ്ടപ്പെട്ട തുകയും 27,500 രൂപ നഷ്ടപരിഹാരവും നല്‍കി. 2020 നവംബറിലാണ് കുറ്റിയാടി വേളം ശാന്തിനഗറിലെ ഒതയോത്ത് വാരിദിന് പണം നഷ്ടമായത്. കുറ്റിയാടിയിലെ സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍നിന്ന് 9000 രൂപ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പണം ലഭിച്ചിരുന്നില്ല. എന്നാല്‍, അത്രയും തുക അക്കൗണ്ടില്‍നിന്ന് കുറവുവന്നതായി മൊബൈല്‍ സന്ദേശവും ലഭിച്ചു. ഗവ. ആശുപത്രിക്കടുത്ത എടിഎമ്മില്‍ നിന്നാണ് അനുഭവമുണ്ടായത്.
തുടര്‍ന്ന് ബാങ്ക് ശാഖയില്‍ ചെന്ന് പരാതിപ്പെട്ടെങ്കിലും ഹെല്‍പ്‌ലൈനില്‍ പറയാനായിരുന്നു നിര്‍ദേശം. നിരന്തരം ബന്ധപ്പെട്ടിട്ടും പണം തിരിച്ചു കിട്ടിയില്ല. വിദേശത്ത് പോയ വാരിദ് മാസങ്ങളോളം ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. തൊട്ടുടനെ എംടിഎം കൗണ്ടര്‍ സന്ദര്‍ശിച്ച ആള്‍ പണമെടുത്തിട്ടുണ്ടാവുമെന്നും അന്വേഷിച്ചു കണ്ടെത്താമെന്നുമായിരുന്നു പിന്നീട് ലഭിച്ച മറുപടി. തുടര്‍ന്ന് നാട്ടിലെ ബന്ധുവിന്റെ സഹായത്തോടെ ഓംബുഡ്‌സ്മാനെ സമീപിക്കുകയായിരുന്നു.
ഇതോടെ ഇടപാടുകാരന് നഷ്ടപ്പെട്ട തുകയും ഒരു ദിവസത്തേക്ക് 100 രൂപ നിരക്കില്‍ 27,500 രൂപ നഷ്ടപരിഹാരവും അടക്കം 36,500 നല്‍കാനും വിധിച്ചു. റിസര്‍വ് ബാങ്കിന്റെ ബാങ്കിങ് ഓംബുഡ്‌സ്മാന്‍ വെബ്‌സൈറ്റ് വഴിയാണ് പരാതി സമര്‍പ്പിച്ചത്. സമാനമായി പലര്‍ക്കും പണം നഷ്ടപ്പെടുന്നുണ്ടെങ്കിലും നിയമാവബോധം ഇല്ലാത്തത് കാരണം ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താറില്ല.
RELATED STORIES
ആക്രമണം നടക്കുമെന്ന റിപോര്‍ട്ട് പ്രധാനമന്ത്രിക്ക് നേരത്തെ ലഭിച്ചു;...
6 May 2025 11:06 AM GMTആ പൊട്ടിയത് 'ആണ്‍കുട്ടി'; ബോംബിങ്ങില്‍ കെട്ടിടം തകരുമ്പോള്‍...
6 May 2025 10:55 AM GMTഎം ആര് അജിത് കുമാറിനെതിരായ കേസ്; വിജിലന്‍സിന് ശകാരം; അന്വേഷണ...
6 May 2025 10:36 AM GMTറബാദ ഇന്ത്യയില്‍ തിരിച്ചെത്തി; ഐപിഎലില്‍ കളിക്കും
6 May 2025 10:17 AM GMTപേവിഷബാധ മരണം; സമഗ്രാന്വേഷണം വേണം: വിമന്‍ ഇന്ത്യാ മൂവ്മെന്റ്
6 May 2025 10:00 AM GMTഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മേയ് 21ന്
6 May 2025 10:00 AM GMT