Sub Lead

രേഖ ചോദിച്ച് ഇതര സംസ്ഥാന തൊഴിലാളിക്കു മര്‍ദ്ദനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് മുക്കോലയിലെ മൊബൈല്‍ കടയില്‍ റീചാര്‍ജ് ചെയ്യാനെത്തിയതായിരുന്നു ഇതര സംസ്ഥാനക്കാരനായ ഗൗതം

രേഖ ചോദിച്ച് ഇതര സംസ്ഥാന തൊഴിലാളിക്കു മര്‍ദ്ദനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊതുജന മധ്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. വിഴിഞ്ഞം മുക്കോലയിലാണ് സംഭവം. ഓട്ടോ െ്രെഡവര്‍ സുരേഷാണ് ഗൗതം മണ്ഡലിനെ മര്‍ദിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദന ശേഷം ഗൗതമിന്റെ തിരിച്ചറിയല്‍ രേഖയും പിടിച്ചുവാങ്ങിയെന്നാണ് ആരോപണം. സുരേഷ് മുമ്പും ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദിച്ചിട്ടുണ്ട്.

ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് മുക്കോലയിലെ മൊബൈല്‍ കടയില്‍ റീചാര്‍ജ് ചെയ്യാനെത്തിയതായിരുന്നു ഇതര സംസ്ഥാനക്കാരനായ ഗൗതം. സുരേഷ് തന്റെ ഓട്ടോറിക്ഷ പിന്നിലേക്കെടുക്കവേ കടയിലേക്ക് കയറാന്‍ പോയ ഗൗതമിന്റെ ശരീരത്തില്‍ തട്ടി. ഗൗതം ഇതേക്കുറിച്ച് ചോദിച്ചതോടെ സുരേഷ് പ്രകോപിതനാവുകയും ചീത്തവിളിക്കുകയുമായിരുന്നു. തുടര്‍ന്ന് ഓട്ടോയില്‍ നിന്നു തന്റെ തിരിച്ചറിയല്‍ രേഖകളെടുത്ത് കൊണ്ടുവന്ന സുരേഷ് ഗൗതമിനോട് രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. ഗൗതം പഴ്‌സ് എടുക്കുന്നതിനിടെ അസഭ്യം പറഞ്ഞ് സുരേഷ് മുഖത്തടിച്ചു. നിന്റെ ആധാര്‍ എവിടെടാ, ആധാര്‍ കാണിക്കെടാ, പോലിസിനെ വിളിക്ക്, കാമറയില്‍ പിടിച്ചോണെ ഇതെല്ലാം എന്ന് സുരേഷ് സമീപത്ത് കൂടി നില്‍ക്കുന്നവരോട് പറയുകയും ചെയ്യുന്നു. ഗൗതമിന്റെ കാര്‍ഡ് പിടിച്ചുവാങ്ങിയ സുരേഷ് നീയിത് നാളെ പോലിസ് സ്‌റ്റേഷനില്‍ വന്നു വാങ്ങെടാ' എന്നു പറഞ്ഞാണ് തിരികെ നടക്കുന്നത്. സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെയാണ് വിഴിഞ്ഞം പോലിസ് കേസെടുത്തത്.




Next Story

RELATED STORIES

Share it