Sub Lead

രാമപുരത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം പൊളിഞ്ഞു: ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീടാക്രമിച്ചത് ബിജെപിക്കാര്‍-നാലുപേര്‍ പിടിയില്‍

വീടാക്രമിച്ച സംഭവം പ്രദേശത്ത് രാഷ്ട്രീയ വിവാദമാകുകയും ചെയ്തു.സിപിഎം പ്രവര്‍ത്തകരാണ് വീടാക്രമിച്ചതിന് പിന്നിലെന്ന ആരോപണവും ഉണ്ടായി. ക്രമസമാധാനം തകര്‍ക്കാനുള്ള നീക്കമാണെന്നാരോപിച്ച് ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു

രാമപുരത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം പൊളിഞ്ഞു: ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീടാക്രമിച്ചത് ബിജെപിക്കാര്‍-നാലുപേര്‍ പിടിയില്‍
X

മലപ്പുറം: രാമപുരത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം പൊളിഞ്ഞു. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീടാക്രമിച്ചസംഭവത്തില്‍ പിടിയിലായത് ബിജെപിക്കാര്‍. രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്‍ ചന്ദ്രന്റെ വീടാക്രമിച്ച കേസിലാണ് നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയിലായത്. ചണ്ടല്ലീരി മേലേപ്പാട്ട് പി ജയേഷ് (30), മണ്ണാര്‍ക്കാട് പെരുമ്പടാലി വട്ടടമണ്ണ വൈശാഖ്, ചെങ്ങലേരി ചെറുകോട്ടകുളം സി വിനീത് (29), മണ്ണാര്‍ക്കാട് പാലക്കയം പുത്തന്‍ പുരക്കല്‍ ജിജോ ജോണ്‍(30) എന്നിവരെയാണ് മങ്കട ഇന്‍സ്‌പെക്ടര്‍ ഷാജഹാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഈ മാസം മൂന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാമപുരം കോനൂര്‍ കാവുങ്കല്‍ ചന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ ചുമര്‍ വൃത്തികേടാക്കുകയും തുളസിത്തറ തകര്‍ക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വീടാക്രമിച്ച സംഭവം പ്രദേശത്ത് രാഷ്ട്രീയ വിവാദമാകുകയും ചെയ്തു.സിപിഎം പ്രവര്‍ത്തകരാണ് വീടാക്രമിച്ചതിന് പിന്നിലെന്ന ആരോപണവും ഉണ്ടായി.

ക്രമസമാധാനം തകര്‍ക്കാനുള്ള നീക്കമാണെന്നാരോപിച്ച് ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. പെരിന്തല്‍മണ്ണയില്‍ ബിജെപി ഓഫിസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് വീടാക്രമണവും കൂട്ടിയിണക്കി ആക്രമണം നടത്തിയത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് സാമൂഹിക മാധ്യമം വഴി വ്യാപകമായി പ്രചരിപ്പിക്കാനും സംഘപരിവാരം ശ്രമിച്ചു.സാമുദായി ഐക്യവും ക്രമസമാധാനവും തകരുമെന്ന നിലയിലുള്ള കേസായതിനാല്‍ മങ്കട പോലിസ് ഊര്‍ജിതമായി അന്വേഷണം നടത്തി. ഇതിനിടയില്‍ പരാതിക്കാരനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി വന്നിരുന്നവരാണ് പ്രതികളെന്ന് തെളിഞ്ഞു.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. പ്രതികള്‍ ബി ജെപി അനുഭാവികളാണെന്നും പരാതിക്കാരന്‍ നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടതിലുള്ള വിരോധത്താലാണ് രാത്രിയില്‍ മദ്യപിച്ചെത്തി ആക്രമണം നടത്തിയതെന്നും പോലിസ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയപരമായ കാരണങ്ങള്‍ ഉള്ളതായി മനസ്സിലായിട്ടില്ലെന്നാണ് പോലിസ് പറയുന്നത്.

Next Story

RELATED STORIES

Share it