Sub Lead

കേരള ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ എ വി അബ്ദു ഹാജി നിര്യാതനായി

രണ്ട് തവണ തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിട്ടുണ്ട്.

കേരള ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ എ വി അബ്ദു ഹാജി നിര്യാതനായി
X

ചെമ്മാട്: തിരൂരങ്ങാടി യത്തീംഖാന പ്രവര്‍ത്തക സമിതി അംഗവും കേരള ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി മുന്‍ അംഗവും കെഎന്‍എം ചെമ്മാട് യൂനിറ്റ് പ്രസിഡന്റുമായ എ വി അബ്ദു ഹാജി (87) നിര്യാതനായി. നാല് പതിറ്റാണ്ട് കാലം സൗദിയില്‍ വിവിധ സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം കുറച്ച് കാലമായി കിടപ്പിലായിരുന്നു. പോസ്റ്റ് വഴി പത്രങ്ങള്‍ എത്തിയിരുന്ന 1970 കാലത്ത് ജിദ്ദയില്‍ ചന്ദ്രിക വരിക്കാരനായിരുന്നു അബ്ദു ഹാജി. വിവിധ മതരാഷ്ട്രീയ രംഗത്തുള്ള എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം.

ഇന്ത്യന്‍സ് വര്‍ക്കിംഗ് അബ്‌റോഡ് (ഐവ) എന്ന സംഘടനയുടെ പ്രസിഡന്റ് ആയിരിക്കെ 1982ല്‍ സൗദി സന്ദര്‍ശിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ അടങ്ങിയ നിവേദനം നല്‍കുകയുണ്ടായി. രണ്ട് തവണ തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിട്ടുണ്ട്.

ഭാര്യമാര്‍: പരേതയായ വലിയാട്ട് റാബിയ, ചെറുപാലക്കാട്ട് റുഖിയ.

മക്കള്‍: അബ്ദുറഔഫ്(പരേതന്‍), നൗഷാദ്(പരേതന്‍), സിയാദ്, ഫഹദ്, ഫുഹാദ്(പരേതന്‍),ജവാദ്, മുനീറ, ഫായിസ, സമീറ.

മരുമക്കള്‍ : പി ടി മുഹമ്മദ് കൊടുവള്ളി (കെഎംസിസി നേതാവ്), മുഹമ്മദ് അഷ്‌റഫ് ഓതായി, അബുസബാഹ് തിരുവണ്ണൂര്‍, ഫാമിത കരുവാന്‍തിരുത്തി, സുഹ്‌റ പുകയൂര്‍, ഫൗസിയ ചെമ്മാട്, ആരിഫ നിലമ്പൂര്‍, സുഹ്‌റ വള്ളിക്കുന്ന്, അല്‍ ശിഫ വണ്ടൂര്‍, ജസീന തൃശൂര്‍, മായാസിര്‍ സാ കൊണ്ടോട്ടി, അംല അസീസ് പരപ്പനങ്ങാടി

ശനിയാഴ്ച രാവിലെ 8:30 വരെ ചെമ്മാട് കോഴിക്കോട് റോഡിലെ വസതിയിലും 8:45 മുതല്‍ 10:30 വരെ തിരൂരങ്ങാടി യതീം ഖാനയിലും പൊതു ദര്‍ശനവും ജനാസ നമസ്‌കാരത്തിനു സൗകര്യവും ഉണ്ടായിരിക്കും. ശേഷം 10:40ന് യതീം ഖാന പള്ളിയില്‍ ജനാസ നമസ്‌കാരം. ഖബറടക്കം 11 മണിക്ക് തറമ്മല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Next Story

RELATED STORIES

Share it