Sub Lead

അയ്യന്തോള്‍ ബാങ്കിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പെന്ന് അനില്‍ അക്കരെ

അയ്യന്തോള്‍ ബാങ്കിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പെന്ന് അനില്‍ അക്കരെ
X

തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്കിലേതിനേക്കാള്‍ വലിയ തട്ടിപപാണ് അയ്യന്തോള്‍ സര്‍വീസ് ബാങ്കില്‍ നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ബാങ്ക് ജീവനക്കാരാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നും കോലഴിയിലെ മാഫിയയാണ് അയ്യന്തോളിലെ ബാങ്ക് കൊള്ളയ്ക്ക് പിന്നിലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിനാക്കള്‍ ഫ്‌ലാറ്റിന്റെ വിലാസത്തില്‍ ചട്ടങ്ങള്‍ പാലിക്കാതെ നൂറുകണക്കിന് വായ്പകളാണ് അനുവദിച്ചത്. ഈട് നല്‍കിയിട്ടുള്ള ആധാരം ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്കു പുറത്തുള്ളതാണ്. വിരമിച്ച അധ്യാപികയുടെയും തഹസില്‍ദാരുടെയും പേരില്‍ വരെ വ്യാജ വായ്പയെടുത്തതായും അദ്ദേഹം ആരോപിച്ചു.

ചിറ്റിലപിള്ളി വില്ലേജിലെ ഒരു വിരമിച്ച അധ്യാപികയ്ക്ക് അമലനഗര്‍ ജില്ലാ ബാങ്കിലുണ്ടായിരുന്ന അവരുടെ ലോണ്‍ ഈ തട്ടിപ്പ് സംഘം അടയ്ക്കുകയും തുടര്‍ന്ന് കുടുംബത്തിലെ മൂന്ന് ആളുകളുടെ പേരില്‍ അയ്യന്തോള്‍ ബാങ്കില്‍നിന്ന് 25 ലക്ഷം വീതം 75 ലക്ഷം രൂപ വായ്പയെടുത്തു. അതില്‍നിന്ന് 15 ലക്ഷം ഈ കുടുംബത്തിനും 10 ലക്ഷം ജില്ലാ ബാങ്കില്‍ അടച്ച തുകയിലേക്കും കഴിച്ച് ബാക്കി സംഖ്യ 50 ലക്ഷം പ്രതികള്‍ തട്ടിയെടുത്തു. ഇപ്പോള്‍ ഇവര്‍ക്ക് ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരിക്കുകയാണ്. ബാങ്ക് ഭരണസമിതിയും സഹകരണകൊള്ള മാഫിയയും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നും അനില്‍ അക്കര പറഞ്ഞു.

Next Story

RELATED STORIES

Share it