- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ്: വാദങ്ങള്‍ ആവര്‍ത്തിച്ച് സത്യവാങ് മൂലം
40 ദിവസം നീണ്ട വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 16ന് ബുധനാഴ്ച അവസാനിപ്പിച്ച ശേഷമാണ് മൂന്ന് ദിവസത്തിനകം തങ്ങളുടെ വാദമുഖങ്ങളും നിലപാടുകളും സംക്ഷിപ്തമായി രേഖാമൂലം നല്‍കണമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചത്.
ബാബരി ഭൂമി തര്‍ക്ക കേസിലെ വിവിധ കക്ഷികള്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം രേഖാമൂലം സമര്‍പ്പിച്ച നിലപാടുകള്‍:
40 ദിവസം നീണ്ട വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 16ന് ബുധനാഴ്ച അവസാനിപ്പിച്ച ശേഷമാണ് മൂന്ന് ദിവസത്തിനകം തങ്ങളുടെ വാദമുഖങ്ങളും നിലപാടുകളും സംക്ഷിപ്തമായി രേഖാമൂലം നല്‍കണമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചത്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച വാദങ്ങളില്‍ നിന്നും ഈ രേഖയില്‍. ആരും പിന്നോട്ട് പോയില്ല, മാറ്റം വരുത്തിയതുമില്ല,. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയും അതിന്റെ റിപോര്‍ട്ട് സമര്‍പ്പിച്ചു.
പ്രധാന കക്ഷികള്‍:
1. സുന്നി വഖഫ് ബോര്‍ഡ്, ആറ് മുസ് ലിം ഹരജിക്കാര്‍ സംയുക്ത രേഖ നല്‍കി.
ഭരണഘടനാ മൂല്യങ്ങളും രാഷ്ട്രത്തിന്റെ ബഹുസ്വര, ബഹുമത മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതാവണം വിധി. ഈ കേസിലെ വിധി വരും തലമുറകളില്‍ വലിയ സ്വാധീനം ചെലുത്തുന്നതാണ്. വിധിയുടെ ചരിത്രപരവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ധാരണ വേണമെന്നും സുന്നി വഖഫ് ബോര്‍ഡ് ഉള്‍പ്പെടെ ഏഴ് ഹരജിക്കാര്‍ സംയുക്തമായി നല്‍കിയ രേഖ ആവശ്യപ്പെട്ടു.
1. 1992 ഡിസംബര്‍ ആറിന് തകര്‍ത്ത ബാബരി മസ്ജിദ് അതേ സ്ഥലത്ത്, അതേ നിലയില്‍ പുനസ്ഥാപിക്കപ്പെടണം
2. ഒരിക്കല്‍ പള്ളിക്ക് വഖഫ് ചെയ്തത് എന്നും പള്ളിയായിരിക്കും
3. ഭൂമി മുഴുവന്‍ മസ്ജിദിന് അവകാശപ്പെട്ടതാണ്. അത് പൂര്‍ണമായി മസ്ജിദിന് വിട്ടുതരണം.
2. നിര്‍മോഹി അഖാറ
1. ഏതെങ്കിലും ഹിന്ദു കക്ഷിക്ക് അനുകൂല വിധിയാണ് വരുന്നതെങ്കില്‍, അഖാറക്ക് പ്രതിഷ്ഠയില്‍ പൂജക്കുള്ള അവകാശം നിലനിര്‍ത്തണം.
2. തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കണം. തുടര്‍ന്ന് ക്ഷേത്ര പരിസരത്തിന്റെ ചുമതല നിര്‍മോഹി അഖാറക്ക് നല്‍കണം
3. 2010ലെ അലഹബാദ് ഹൈക്കോടതി വിധി നിലനിര്‍ത്താനാണ് കോടതി തീരുമാനമെങ്കില്‍ തര്‍ക്ക സ്ഥലത്ത് പള്ളി പണിയുന്നില്ലെന്ന് മുസ് ലിം കക്ഷികള്‍ വ്യക്തമാക്കുന്നപക്ഷം വിപുലമായ രാമക്ഷേത്രം പണിയുന്നതിന് ഉപകരിക്കും വിധം ദീര്‍ഘകാല പാട്ടത്തിന് ഭൂമിയുടെ അവരുടെ വിഹിതം ഹിന്ദുകക്ഷികള്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദേശിക്കണം. (സുന്നി വഖഫ് ബോര്‍ഡ്, രാംലല്ല, നിര്‍മോഹി അഖാറ എന്നീ മൂന്ന് കക്ഷിഖള്‍ക്കായി ഭൂമി മൂന്നായി വിഭജിച്ച് നല്‍കാനാണ് അലഹബാദ് ഹൈക്കോടതി വിധി.)
4) തര്‍ക്ക സ്ഥലത്തിന് പുറത്ത മുസ് ലിംകള്‍ക്കായി ഒരു പള്ളി പണിത് നല്‍കാന്‍ സ്ഥലം അനുവദിക്കുന്നതിന് സര്ക്കാരിന് കോടതി ഉത്തരവ് നല്‍കണം.
3. രാം ലല്ല വിരാജ്മാന്‍
1. തര്‍ക്കഭൂമി ഒന്നാകെ രാം ലല്ല വിരാജ്മാന് നല്‍കണം.
2. തര്‍ക്കസ്ഥലത്ത് ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുന്നതന് അനുമതി നല്‍കുന്നത് നീതിക്കം ഹിന്ദുധര്‍മത്തിനും ഇസ്ല ാമിക നിയമത്തിനും എതിരാണ്.
2. തര്‍ക്കഭൂമിയില്‍ ഒരു ഭാഗവും നിര്‍മോഹി അഖാരക്കോ മുസ്ലിം കക്ഷികള്‍ക്കോ നല്‍കരുത്. ശ്രീരാമജന്മഭൂമിക്ക് നിയമപരമായി വ്യക്തിത്വമുണ്ടെന്ന് കണക്കാക്കുന്നത് ചോദ്യം ചെയ്ത നിര്‍മോഹി അഖാരക്ക് തര്‍ക്കഭൂമി നല്‍കരുത്.
3. ബാബരി മസ്ജിദ് നിലവില്ലാത്തതിനാല്‍ പകരം ഭൂമിക്കോ തുല്യ നഷ്ടപരിഹാരത്തിനോ മുസ് ലിം കക്ഷികള്‍ക്ക് അവകാശമില്ല.
4. അയോധ്യക്ക് ദിവ്യവും ആത്മീയവുമായ പ്രാധാന്യമുണ്ടെന്നാണ് ഹിന്ദു വിശ്വാസം.
മറ്റു കക്ഷികള്‍
രാം ജന്മഭൂമി പുനരുദ്ധാര്‍സമിതി
1. അയോധ്യയിലെ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം മാത്രമേ നിര്‍മിക്കാന്‍ അനുവദിക്കാവൂ.
2. ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായാല്‍ അതിന്റെ ഭരണനിര്‍വഹണത്തിന് വേണ്ടി ഒരു ട്രസ്റ്റ് രൂപീകരിക്കണം.
ഗോപാല്‍സിംഗ് വിശാരദ് (രാജേന്ദ്ര സിംഗ്)
1. കാലങ്ങളായി ക്ഷേത്ര ത്തില്‍ തന്റെ മുന്‍ഗാമികളാണ് പൂജാകര്‍മങ്ങള്‍ നിര്‍വഹിച്ചിരുന്നതെന്നാണ് വാദം. രാമജന്മഭൂമിയില്‍ പൂജ നിര്‍വഹിക്കുന്നത് ഭരണഘടനാപരമായി തന്റെ അവകാശമാണ്.
2. രാമജന്മഭൂമി കേസില്‍ ഒരു വിട്ടുവീഴ്ചയുമില്ല.
ഹിന്ദു മഹാസഭ
1. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയണം. അതിന്റെ പരിപാലനത്തിന് സുപ്രീംകോടതി ട്രസ്റ്റിനെ ചുമതലപ്പെടുത്തണം.
2. ഈ ട്രസ്റ്റിന്റെ പ്രവര്‍ത്തന മേല്‍നോട്ടത്തിന് അഡ്്മിനിസ്‌ട്രേറ്ററെ സുപ്രീംകോടതി നിയമിക്കണം.
ശിയാ വഖഫ് ബോര്‍ഡ്
1. തര്‍ക്ക സ്ഥലത്തെ അവകാശവാദം മുസ്ലിംകക്ഷികള്‍ കൈയൊഴിക്കണമെന്ന് രാമക്ഷേത്ര നിര്‍മാണത്തിനായി അത് ഹിന്ദുകക്ഷികള്‍ക്ക കൈമാറണമെന്നും ഞങ്ങള്‍ അലഹബാദ് ഹൈക്കോടതിയിലും നിലപാട് സ്വീകരിച്ചിരുന്നു.
2. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയണം
3. സുന്നി വഖഫ് ബോര്‍ഡല്ല, ശിയാ വഖഫ് ബോര്‍ഡാണ് സ്ഥലത്തിന്റെ യഥാര്‍്തഥ അവകാശി.
4. ഹൈക്കോടതി ഉത്തരവ് പ്രകാരം സുന്നി വഖഫ് ബോര്‍ഡിന് നല്‍കിയ ഭൂമി ഹിന്ദുകക്ഷികള്‍ക്ക് നല്‍കണം.
നിര്‍വാണി അഖാറ
1. ഭൂമി രാമക്ഷേത്രം പണിയണം.
2. ശെബയ്തി (കൈകാര്യ) അധികാരം നിര്‍വാണി അഖാറക്ക് വേണം.
RELATED STORIES
നിക്കോളാസ് മധുറോ വെനുസ്വേലയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു;...
11 Jan 2025 1:36 AM GMTസിറിയയില്‍ വിദേശ പോരാളികളെ സൈന്യത്തില്‍ എടുത്തതിനെതിരേ യുഎസും...
11 Jan 2025 12:54 AM GMTപഞ്ചാബില്‍ ആം ആദ്മി എംഎല്‍എ വെടിയേറ്റ് മരിച്ച നിലയില്‍
11 Jan 2025 12:31 AM GMTപി ജയചന്ദ്രന് ഇന്ന് വിടനല്‍കും; സംസ്കാരം ഇന്ന് 3.30ന്
11 Jan 2025 12:11 AM GMTപാലക്കാട് ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ച് പൂര്‍ണമായി കത്തിനശിച്ചു
10 Jan 2025 5:16 PM GMTയെമനിലെ ഗസ അനുകൂല റാലിക്ക് സമീപം വ്യോമാക്രമണം നടത്തി യുഎസും...
10 Jan 2025 4:34 PM GMT