Sub Lead

ബാബറി മസ്ജിദ് തകര്‍ത്ത കേസ്: എല്‍ കെ അഡ്വാനി മൊഴി നല്‍കി

കേസില്‍ പ്രതിയായ 92 കാരനായ മുന്‍ ഉപപ്രധാനമന്ത്രിയുടെ മൊഴി വീഡിയോ കോണ്‍ഫ്രന്‍സ് വഴി ലഖ്‌നൗവിലെ കോടതിയില്‍ സിആര്‍പിസി സെക്ഷന്‍ 313 പ്രകാരമാണ് രേഖപ്പെടുത്തിയത്.

ബാബറി മസ്ജിദ് തകര്‍ത്ത കേസ്: എല്‍ കെ അഡ്വാനി മൊഴി നല്‍കി
X

ന്യൂഡല്‍ഹി: 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനി പ്രത്യേക സിബിഐ കോടതിയില്‍ മൊഴി നല്‍കി. കേസില്‍ പ്രതിയായ 92 കാരനായ മുന്‍ ഉപപ്രധാനമന്ത്രിയുടെ മൊഴി വീഡിയോ കോണ്‍ഫ്രന്‍സ് വഴി ലഖ്‌നൗവിലെ കോടതിയില്‍ സിആര്‍പിസി സെക്ഷന്‍ 313 പ്രകാരമാണ് രേഖപ്പെടുത്തിയത്.

ഇതേകേസില്‍ ബിജെപിയുടെ മറ്റൊരു മുതിര്‍ന്ന നേതാവായ മുരളി മനോഹര്‍ ജോഷി സ്‌പെഷ്യല്‍ ജഡ്ജി എസ് കെ യാദവ് മുമ്പാകെ വീഡിയോ കോണ്‍ഫറന്‍സ് വഴി കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു. ഇതേ കേസില്‍ പ്രതികളായ രാം ചന്ദ്ര ഖത്രിയ, ശിവസേന എംപി സതീഷ് പ്രധാന്‍ എന്നിവരും യഥാക്രമം ചൊവ്വാഴ്ചയും ബുധനാഴ്ചയും മൊഴി നല്‍കിയിട്ടുണ്ട്.

സിആര്‍പിസിയിലെ സെക്ഷന്‍ 313 പ്രകാരം ആകെ 32 പ്രതികളുടെ മൊഴിയാണ് കോടതി രേഖപ്പെടുത്തുന്നത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചന കുറ്റം 2017ല്‍ സുപ്രിം കോടതിയാണ് പ്രത്യേക ഭരണഘടനാ അധികാരം ഉപയോഗിച്ച് പുനരുജ്ജീവിപ്പിച്ചത്.സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ആഗസത് 31 നകം വിചാരണ പൂര്‍ത്തിയാക്കേണ്ടതുണ്ട്. നേരത്തെ ഉമാഭാരതി അടക്കമുള്ളവര്‍ കേസില്‍ മൊഴി നല്‍കിയിരുന്നു.


Next Story

RELATED STORIES

Share it