- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പട്ടിണി മൂലം മരിച്ച അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച് കുഞ്ഞ്; കുടിയേറ്റ തൊഴിലാളികളുടെ ഉള്ളുലക്കുന്ന ദൃശ്യങ്ങളിലേക്ക് ഒന്നുകൂടി
പട്ടിണി മൂലം മരിച്ച അമ്മയുടെ മൃതദേഹം മൂടിയ തുണി വലിച്ച് അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കൊച്ചുകുഞ്ഞിന്റെ ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.
പട്‌ന: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ തകര്‍ത്തെറിഞ്ഞ കുടിയേറ്റ തൊഴിലാളി ജീവിതങ്ങളുടെ ഉള്ളുപൊള്ളിക്കുന്ന നിരവധി വാര്‍ത്തകളും ദൃശ്യങ്ങളുമാണ് അടുത്തിടെ തുടര്‍ച്ചയായി പുറത്തുവരുന്നത്. അതിലേക്ക് ചേര്‍ത്ത് വയ്ക്കാവുന്ന ഏറ്റവും ദാരുണമായ ദൃശ്യങ്ങളിലൊന്നാണ് ബീഹാറിലെ റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ളത്.
പട്ടിണി മൂലം മരിച്ച അമ്മയുടെ മൃതദേഹം മൂടിയ തുണി വലിച്ച് അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കൊച്ചുകുഞ്ഞിന്റെ ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ഗുജറാത്തില്‍നിന്നു മടങ്ങുകയായിരുന്ന അതിഥി തൊഴിലാളിയായ സ്ത്രീയുടെ മൃതദേഹം മൂടിയ തുണി പിടിച്ചുവലിച്ചാണ് കുഞ്ഞ് അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നത്. തുണി നീങ്ങുന്നുണ്ടെങ്കിലും അവന്റെ അമ്മ അനങ്ങുന്നില്ല. അവര്‍ മിനുറ്റുകള്‍ക്കു മുമ്പ് മരിച്ചു പോയിരുന്നു. കടുത്ത ചൂടും വിശപ്പും നിര്‍ജ്ജലീകരണവും മൂലമാണ് അവര്‍ മരിച്ചതെന്ന് അവരുടെ കുടുംബം പറയുന്നു.
ബിഹാറിലെ മുസാഫര്‍പൂരിലെ ഒരു റെയില്‍വേ സ്‌റ്റേഷനില്‍നിന്നുള്ളതാണ് ഈ ദൃശ്യം. മുതിര്‍ന്ന മറ്റൊരു കുട്ടി ബാലനെ പൊന്തിച്ച് കൊണ്ടുപോവുന്നത് വരെ കുഞ്ഞ് അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.
23 കാരിയായ യുവതി കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള പ്രത്യേക ട്രെയ്‌നിലാണ് ഇവിടെ എത്തിയത്. ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനെതുടര്‍ന്ന് യുവതി അവശയായിരുന്നുവെന്ന് കുടുംബം പറയുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ശനിയാഴ്ചയാണ് ഇവര്‍ ട്രെയിന്‍ കയറിയത്. തിങ്കളാഴ്ച, ട്രെയിന്‍ മുസാഫര്‍പൂരിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് യുവതി കുഴഞ്ഞുവീഴുകയും പിന്നാലെ മരിക്കുകയുമായിരുന്നു. സഹോദരി, സഹോദരി ഭര്‍ത്താവ്, രണ്ട് കുട്ടികള്‍ എന്നിവരോടൊപ്പം യുവതി കതിഹാറിലേക്ക് പോവുകയായിരുന്നു. പട്ടിണിയും അസഹനീയ്യമായ ചൂടും മൂലം ഇതേ സ്‌റ്റേഷനില്‍വച്ച് രണ്ടുവയസ്സുള്ള ഒരു കുട്ടിയും മരിച്ചിരുന്നു.
This video is just so heartbreaking and gut wrenching. The clueless child who is trying to wake up his dead mother... speechless pic.twitter.com/5swWZYVlas
— Priyanka Chaturvedi (@priyankac19) May 27, 2020
RELATED STORIES
കൊച്ചിയിലെ അങ്കണവാടിയില് 12 കുട്ടികള്ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില് അങ്കണവാടിയുടെ മേല്ക്കൂര തകര്ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMTനടിയെ ആക്രമിച്ച കേസ്: ഫൊറന്സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന...
17 Dec 2024 11:19 AM GMTപിറവം പോലിസ് സ്റ്റേഷനിലെ സീനിയര് സിവില് പോലിസ് ഓഫിസര് ആത്മഹത്യ...
17 Dec 2024 10:44 AM GMTമംഗളവനത്തില് മധ്യവയസ്കന്റെ നഗ്ന മൃതദേഹം; കണ്ടെത്തിയത് ഗേറ്റിലെ...
14 Dec 2024 11:02 AM GMT