Sub Lead

വീണ്ടും തിരിച്ചടി; ഇ പി ജയരാജനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്

എൽഡിഎഫ് കൺവീനർ ഇപി ജയരാജനും ഗൺമാനും അവസരോചിതമായി തടഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് നേരെ അനിഷ്ടസംഭവങ്ങൾ നടക്കാതിരുന്നതെന്നുമായിരുന്നു പിണറായിയുടെ പരാമർശം. മുഖ്യമന്ത്രിയുടെ ഈ വാദങ്ങൾ തള്ളുന്നതാണ് ഇന്ന് വന്നിരിക്കുന്ന കോടതി വിധി.

വീണ്ടും തിരിച്ചടി; ഇ പി ജയരാജനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്
X

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ കേസ് എടുക്കണമെന്ന് കോടതി. തിരുവനന്തപുരം ജ്യൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിതിയാണ് ഹരജിയിൻമേൽ വിധി പറഞ്ഞത്.

വിമാനപ്രതിഷേധക്കേസിൽ ഇ പി ജയരാജനെയും പ്രതിചേർക്കണമെന്ന് പ്രതികളായവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജയരാജനെതിരേ പോലിസ് നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്നും ഇവർ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് കേസിലെ പ്രതികളായ ഫർസീൻ മജീദും ആർകെ നവീൻകുമാറും തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹരജി ഫയൽ ചെയ്തത്.

സംഭവത്തിൽ ഇ പി ജയരാജനേയും മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങൾക്കുമതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് വലിയതുറ പോലിസിന് കോടതി നിർദേശം നൽകിയിരിക്കുന്നത്. വധ ശ്രമം, ക്രിമിനൽ ​ഗൂഡാലോചന കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് കോടതി ഉത്തരവ്.

എന്നാൽ ജയരാജനെതിരേ കേസ് എടുക്കില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു, മുഖ്യമന്ത്രിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ വിമാനത്തിൽ കയറിയത്. എൽഡിഎഫ് കൺവീനർ ഇപി ജയരാജനും ഗൺമാനും അവസരോചിതമായി തടഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് നേരെ അനിഷ്ടസംഭവങ്ങൾ നടക്കാതിരുന്നതെന്നുമായിരുന്നു പിണറായിയുടെ പരാമർശം. മുഖ്യമന്ത്രിയുടെ ഈ വാദങ്ങൾ തള്ളുന്നതാണ് ഇന്ന് വന്നിരിക്കുന്ന കോടതി വിധി.

Next Story

RELATED STORIES

Share it