Sub Lead

2014ലെ സംഘര്‍ഷം: രണ്ടു പേരുടെ വധശിക്ഷ ശരിവച്ച് ബഹ്‌റെയ്ന്‍ പരമോന്നത കോടതി

കടുത്ത പീഡനത്തിലൂടെ ലഭിച്ച കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷയെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി.

2014ലെ സംഘര്‍ഷം: രണ്ടു പേരുടെ വധശിക്ഷ ശരിവച്ച് ബഹ്‌റെയ്ന്‍ പരമോന്നത കോടതി
X

മനാമ: വാഹനവ്യൂഹത്തിനെതിരേ ബോംബ് ആക്രമണം നടത്തി പോലിസ് ഓഫിസറെ കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടു പേരുടെ വധശിക്ഷ ശരിവച്ച് ബഹ്‌റെയ്ന്‍ പരമോന്നത കോടതി. അതേസമയം, കടുത്ത പീഡനത്തിലൂടെ ലഭിച്ച കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷയെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി.

2014 ഡിസംബറില്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ച മുഹമ്മദ് റമദാന്റേയും ഹുസൈന്‍ മൂസയുടേയും അന്തിമ അപ്പീല്‍ തള്ളിയാണ് പരമോന്നത കോടതി വധശിക്ഷ ശരിവച്ചതെന്ന് രാജ്യത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു.

2015ല്‍ രാജ്യത്തെ പരമോന്നത കോടതി വധശിക്ഷ ശരിവച്ചിരുന്നുവെങ്കിലും ആഭ്യന്തരമന്ത്രിയുടെ നേരത്തേ വെളിപ്പെടുത്താത്ത റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഉത്തരവ് അസാധുവാക്കുകയായിരുന്നു. എന്നാല്‍ 2020 ജനുവരിയില്‍ അപ്പീല്‍ കോടതി ശിക്ഷ പുനസ്ഥാപിക്കുകയും തിങ്കളാഴ്ച പരമോന്നത കോടതി ഉത്തരവ് ശരിവയ്ക്കുകയുമായിരുന്നു.

തലസ്ഥാനമായ മനാമയുടെ വടക്കുകിഴക്കന്‍ ഗ്രാമമായ അല്‍ദീറിലുണ്ടായ ബോംബാക്രമണത്തില്‍ ഒരു പോലിസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 2014ല്‍ ആണ് ഹോട്ടല്‍ ജീവനക്കാരനായ മൂസയും ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെക്യൂരിറ്റി ഗാര്‍ഡായ റമദാനും അറസ്റ്റിലായത്.


Next Story

RELATED STORIES

Share it