Sub Lead

പോപുലർ ഫ്രണ്ട് നിരോധനം: തൃശൂർ ജില്ലയിൽ പ്രകടനം നടത്തിയതിന് യുഎപിഎ ചുമത്തിയ ആറ് പേർക്ക് ജാമ്യം

പോപുലർ ഫ്രണ്ട് നിരോധനം: തൃശൂർ ജില്ലയിൽ പ്രകടനം നടത്തിയതിന് യുഎപിഎ ചുമത്തിയ ആറ് പേർക്ക് ജാമ്യം
X

തൃശൂർ: പോപുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് തൃശൂർ ജില്ലയിൽ പോലിസ് ചുമത്തിയ യുഎപിഎ കേസിൽ മുഴുവൻ കുറ്റാരോപിതർക്കും ജാമ്യം. തൃശൂർ ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. മതിലകം പോലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആറ് പേർക്കും ജാമ്യം അനുവദിച്ചത്.

സപ്തംബർ മാസം 28ാം തിയതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അറസ്റ്റിലായവരുടെ നേതൃത്വത്തിൽ പോപുലർ ഫ്രണ്ട് നിരോധനത്തിനെതിരേ നിരോധന ദിവസം മതിലകം പോലിസ് സ്റ്റേഷൻ പരിധിയിലെ നെടുംപറമ്പ് മേഖലയിൽ പ്രതിഷേധ പ്രകടനം നടത്തിയതിനായിരുന്നു എഫ്ഐആർ. കാതിക്കോട് സ്വദേശി സലീം, നെടുംപറമ്പ് സ്വദേശി തൗഫീഖ്, പുന്നക്ക ബസാർ സ്വദേശി ഹാരിസ്, ഹാഷിം, ലത്തീഫ്, ഷെജീബ് എന്നിവരാണ് അറസ്റ്റിലായത്.

പ്രതിഷേധ പ്രകടനം നടത്തിയതിന് യുഎപിഎ ചുമത്തിയതിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. പോപുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ പ്രതിഷേധ പ്രകടനം നടത്തിയതിന് കേരളത്തിലുടനീളം മുപ്പതിലധികം പേർക്കെതിരേ യുഎപിഎ കേസ് നിലവിലുണ്ട്.

Next Story

RELATED STORIES

Share it