Sub Lead

ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകം: ആറ് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ക്ക് ജാമ്യം

ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകം: ആറ് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ക്ക് ജാമ്യം
X

മുംബൈ: സിപിഐ നേതാവും യുക്തിവാദിയുമായിരുന്ന ഗോവിന്ദ് പന്‍സാരെയെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളായ ആറ് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. സച്ചിന്‍ അന്തുറെ, വാസുദേവ് സൂര്യവംശി, ഭാരത് കുര്‍ണെ, അമിത് ദെഗ്‌വേക്കര്‍, അമിത് ബഡ്ഡി, ഗണേശ് മിസ്‌കിന്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികളെല്ലാം 2018 മുതല്‍ ജയിലിലാണെന്നും വിചാരണ തീരാന്‍ ഇനിയും സമയമെടുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനില്‍ എസ് കിലോറിന്റെ ഉത്തരവ്. കേസിലെ മറ്റൊരു പ്രതിയായ വീരേന്ദ്ര സിഘ് തവാഡെയുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും.

2015 ഫെബ്രുവരി 16നാണ് മഹാരാഷ്ട്രയിലെ കൊല്‍ഹാപൂരില്‍ വെച്ച് പന്‍സാരെക്ക് വെടിയേറ്റത്. നാലു ദിവസത്തിന് ശേഷം മരിച്ചു. കേസില്‍ 12 പ്രതികളാണുള്ളത്. പന്‍സാരെയെ വെടിവെച്ച വിനയ് പവാര്‍, സാരങ് അകോല്‍ക്കര്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഈ കേസിലെ പ്രതികളായ വീരേന്ദ്ര സിഘ് തവാഡെയും സച്ചിന്‍ അന്തുറെയും വിജയ് കലസ്‌കസറും 2013ല്‍ യുക്തിവാദി നരേന്ദ്ര ദബോല്‍ക്കറെ വെടിവെച്ചു കൊന്ന കേസിലും പ്രതികളാണ്. പ്രതികളില്‍ ഭൂരിപക്ഷം പേരും കന്നഡ എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗിയേയും മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും വെടിവെച്ചുകൊന്ന കേസിലെയും പ്രതികളാണ്.

Next Story

RELATED STORIES

Share it