Sub Lead

സംഘപരിവാറിനെതിരായ പരാമര്‍ശം: സായ് പല്ലവിക്കെതിരേ പരാതി നല്‍കി ബജ്‌റംഗ്ദള്‍

സംഘപരിവാറിനെതിരായ പരാമര്‍ശം: സായ് പല്ലവിക്കെതിരേ പരാതി നല്‍കി ബജ്‌റംഗ്ദള്‍
X

ഹൈദരാബാദ്: പശുവിന്റെ പേരിലുള്ള കൊലകളെ വിമര്‍ശിച്ച നടി സായ് പല്ലവിക്കെതിരേ പോലിസില്‍ പരാതി നല്‍കി ബജ്‌റംഗ്ദള്‍. കഴിഞ്ഞ ദിവസം 'ഗ്രേറ്റ് ആന്ധ്ര' എന്ന പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ബജ്‌റംഗ്ദള്‍ നേതാക്കള്‍ ഹൈദരാബാദ് പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട പലായനവും പശുവിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും തമ്മില്‍ ഒരു വ്യത്യാസവും കാണാനാകുന്നില്ലെന്ന് അഭിമുഖത്തില്‍ സായ് വ്യക്തമാക്കിയിരുന്നു. പരാമര്‍ശം വലിയ ചര്‍ച്ചയായതിനു പിന്നാലെ നടിക്കെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണവും നടന്നിരുന്നു.

കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ബജ്‌റംഗ്ദള്‍ നേതാക്കള്‍ സായ് പല്ലവിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പോലിസ് സ്‌റ്റേഷനിലാണ് നേതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതി ലഭിച്ചിട്ടുണ്ടെന്നും വിവാദ വിഡിയോ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും പോലിസ് പ്രതികരിച്ചു.

റാണ ദഗുബതി നായകനാകുന്ന 'വിരാടപര്‍വം' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് സായ് പല്ലവി യൂട്യൂബ് ചാനലിന് അഭിമുഖം നല്‍കിയത്. കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചതും പശുവിന്റെ പേരില്‍ മുസ്‌ലിംകളെ കൊല്ലുന്നതും തമ്മില്‍ എന്താണ് വ്യത്യാസമെന്നാണ് അഭിമുഖത്തില്‍ സായ് പല്ലവി ചോദിച്ചത്. അക്രമം എന്നത് തെറ്റായ രൂപത്തിലുള്ള ആശയവിനിമയമാണ്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ സംരക്ഷിക്കപ്പെടണമെന്നും സായ് പല്ലവി പറഞ്ഞു.

'കശ്മീരി പണ്ഡിറ്റുകളെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നാണ് കശ്മീര്‍ ഫയല്‍സ് എന്ന സിനിമ കാണിച്ചത്. കുറച്ചുനാള്‍ മുന്‍പ് കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് പശുക്കളെ കൊണ്ടുപോയ വണ്ടി ഓടിച്ച ഒരു മുസ്‌ലിമിനെ ജയ് ശ്രീറാം വിളിച്ചാണ് കൊലപ്പെടുത്തിയത്. മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളാണ് ഇതെല്ലാം. ഇതു രണ്ടും തമ്മില്‍ എവിടെയാണ് വ്യത്യാസമുള്ളത്' സായ് പല്ലവി ചോദിച്ചു.

Next Story

RELATED STORIES

Share it